അമിത കൊഴുപ്പിനെ ഇല്ലാതാക്കാൻ ദിവസവും ഓരോ ഗ്ലാസ് കറിവേപ്പില ജ്യൂസ്
ദിവസവും ഉപയോഗിക്കാറുള്ള ഭക്ഷണ സാധനങ്ങളിൽ നാം ഉൾപ്പെടുത്താറുള്ള കറിവേപ്പില ആളൊരു ചെറിയ സംഭവമല്ല.. നാം കഴിക്കാറുള്ള ഭക്ഷണത്തിൽ നിന്നും എടുത്ത് കളയാറുള്ള ഈ കറിവേപ്പിലയും ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ട്. കറിവേപ്പിലയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
കറിവേപ്പില ജ്യൂസാക്കി കുടിയ്ക്കുന്നത് ശരീരത്തിൽ അമിതമായി അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കും. കുറച്ച് ഇതൾ കറിവേപ്പില ഒരു ഗ്ലാസ് വെള്ളം ചേർത്ത് നന്നായി അരയ്ക്കുക. എല്ലാ ദിവസവും രാവിലെ ഈ കറിേവപ്പില ജ്യൂസ് കുടിക്കാം. ക്ലോറോഫിൽ ധാരാളം അടങ്ങിയ ഈ ജ്യൂസ് ശരീരത്തിനാവശ്യമായ വൈറ്റമിനുകളും പ്രദാനം ചെയ്യും. ഇത് ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കും. കൊളസ്‌ട്രോൾ, ഹൃദയത്തിന്റെ സംരക്ഷണം എന്നിവയ്ക്ക് ശാശ്വത പരിഹാരമാണ് കറിവേപ്പില
അതിന് പുറമെ വിറ്റാമിൻ എ യുടെ കലവറയാണ് കറിവേപ്പില. അതുകൊണ്ടുതന്നെ കറിവേപ്പില സ്ഥിരമായി കഴിക്കുന്നത് കാഴ്‌ചശക്തി വർധിപ്പിക്കാനും കണ്ണിന്റെ സംരക്ഷണത്തിനും സഹായിക്കും. ദഹനത്തിന് ബെസ്റ്റാണ് കറിവേപ്പില… ഭക്ഷണത്തിൽ കറിവേപ്പില ഉപയോഗിക്കുന്നത് ദഹനത്തിന് സാഹായിക്കും. ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അത് ദഹിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ കറിവേപ്പില ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് ദഹനത്തിന് സഹായിക്കും.
പ്രമേഹ രോഗികൾക്ക് ഒരു മരുന്നുകൂടിയാണ് കറിവേപ്പില. ഹൈപ്പര്‍ ഗ്ലൈസമിക് പദാര്‍ത്ഥങ്ങൾ കറിവേപ്പിലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കറിവേപ്പില സ്ഥിരമാക്കുന്നത് പ്രമേഹരോഗത്തെ ഒരു പരിധിവരെ ഇല്ലാതാക്കാൻ സഹായിക്കും.
ചർമ്മരോഗങ്ങൾക്ക് ഏറ്റവും നല്ല പ്രതിവിധികളിൽ ഒന്നാണ് കറിവേപ്പില. അതുപോലെ മുടി വളരാനും കറിവേപ്പില സഹായിക്കും. കറിവേപ്പില ഇട്ട് എണ്ണ കാച്ചി തലയിൽ തേക്കുന്നത് മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. തലയോട്ടിയിലെ മൃതകോശങ്ങളെ ഇല്ലാതാക്കി മുടി തഴച്ച് വളരാൻ ഇത് സഹായിക്കും. കറിവേപ്പിലയുടെ ഉപയോഗം തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും ആരോഗ്യമുള്ള മുടി ഉണ്ടാവാന്‍ സഹായിക്കുകയും ചെയ്യുന്നു. അകാല നരയെ ഇല്ലാതാക്കാനും കറിവേപ്പില സഹായിക്കും.
Story Highlights: curry leaves juice health benefits