ഇതിലും മികച്ച കപ്പിൾ സ്വപ്നങ്ങളിൽ മാത്രം; കപ്പിൾ ചലഞ്ചിൽ രമേഷ് പിഷാരടിക്കൊപ്പം ഭാഗമായി ധർമജൻ

September 22, 2020

കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിവിധ തരത്തിലുള്ള ചലഞ്ചുകളുമായി സജീവമാണ് ഫേസ്ബുക്ക്. ചിരി ചലഞ്ച്, സിംഗിൾ ചലഞ്ച്, കപ്പിൾ ചലഞ്ച് എന്നിങ്ങനെ നീളുകയാണ് പട്ടിക. ഹാഷ്‌ടാഗിനൊപ്പം ചിത്രങ്ങൾ പങ്കുവെച്ച് നിരവധി ആളുകൾ ചലഞ്ചുകളിൽ ഭാഗമാകുന്നുമുണ്ട്. ഇപ്പോഴിതാ, നടൻ ധർമജൻ ബോൾഗാട്ടിയും കപ്പിൾ ചലഞ്ചിന്റെ ഭാഗമാകുകയാണ്. രമേഷ് പിഷാരടിക്കൊപ്പമുള്ള ചിത്രമാണ് ധർമജൻ പങ്കുവെച്ചിരിക്കുന്നത്.

ലാഫ്റ്റർ കേരള എന്ന പരിപാടിയിലൂടെ ഹിറ്റായ കോമഡി താരങ്ങളാണ് ധർമജനും രമേഷ് പിഷാരടിയും. ഇരുവരും ചേർന്ന് ഒരുക്കിയ ചിരി പൂരങ്ങൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. പരിപാടിയിൽ ധർമജൻ ബോൾഗാട്ടി പതിവായി സ്ത്രീവേഷത്തിലാണ് എത്തിയിരുന്നത്. തന്റെ ആദ്യ ഭാര്യ എന്നാണ് ധർമജൻ രമേഷ് പിഷാരടി രസകരമായി വിശേഷിപ്പിക്കാറുള്ളത്. എന്തായാലും, കപ്പിൾ ചലഞ്ചിൽ ഇതിലും മികച്ചൊരു ചിത്രം കണ്ടെത്താൻ സാധിക്കില്ല.

Read More: കൃത്യമായ അളവുകളിൽ നിർമിച്ച കൂറ്റൻ വളയങ്ങൾ; അമ്പരപ്പിച്ച് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ബിഗ് സർക്കിൾസ്

വിക്രമാദിത്യനും വേതാളവും എന്ന് പറയുന്ന പോലെയാണ് പിഷാരടിയും ധർമ്മജനും. പിഷാരടി എവിടെയുണ്ടോ അവിടെ ധർമ്മജനും ഉണ്ടാകും, അല്ലെങ്കിൽ ധർമ്മജൻ എവിടെയുണ്ടോ അവിടെ പിഷാരടിയും ഉണ്ടാകും. മുൻപ്, ഇതേ ചിത്രം സേവ് ദി ഡേറ്റ് എന്ന പേരിൽ രമേഷ് പിഷാരടി പങ്കുവെച്ചിരുന്നു. വനിതാ ദിനത്തിലും ഇരുവരും പെൺവേഷത്തിൽ നിൽക്കുന്ന ചിത്രത്തിലൂടെയാണ് രമേഷ് പിഷാരടി ആശംസ അറിയിച്ചിരുന്നത്.

Story highlights- Dharmajan bolgatty’s couple challenge