‘എന്റെ ഫോണെടുത്ത് ഫോട്ടോയെടുത്താൽ ഞാൻ പോസ്റ്റും’; നിഖില വിമലിന്റെ രസകരമായ ഭാവങ്ങൾ പങ്കുവെച്ച് പാർവതി
സിനിമയിലും ജീവിതത്തിലും സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകുന്ന താരമാണ് പാർവതി തിരുവോത്ത്. സിനിമയ്ക്കുള്ളിൽ നിന്നും പാർവതിയുടെ സൗഹൃദവാലയത്തിലുള്ള താരങ്ങളിൽ ഒരാളാണ് നിഖില വിമൽ. ലോക്ക് ഡൗൺ സമയത്ത് ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, നിഖിലയുടെ രസകരമായ ചില ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് പാർവതി.
‘എന്റെ ഫോണെടുത്ത് ഫോട്ടോയെടുത്താൽ ഞാൻ പോസ്റ്റും’ എന്ന കുറിപ്പിനൊപ്പം ഇൻസ്റ്റാഗ്രാം സ്റ്റോറിയായാണ് പാർവതി നിഖിലയുടെ ചിത്രങ്ങൾ പങ്കുവെച്ചത്. നിഖിലയുടെ രസകരമായ സെൽഫികളാണ് പാർവതി പങ്കുവെച്ചിരിക്കുന്നത്. മുൻപ്, നിഖിലയ്ക്കും പ്രയാഗ മാർട്ടിനുമൊപ്പമുള്ള ചിത്രം പാർവതി പങ്കുവെച്ചിരുന്നു. പാചകവും കുട്ടിക്കാല ഓർമ്മകളുമൊക്കെയായി ലോക്ക് ഡൗൺ സമയത്ത് സജീവമായിരുന്നു പാർവതി. ഫോട്ടോഷൂട്ട് തിരക്കിലായിരുന്നു നിഖില വിമൽ.
Read More: സൈനിക സിനിമകൾക്ക് ഇടവേള നൽകി മേജർ രവി; പുതിയ ചിത്രത്തിൽ സുരേഷ് ഗോപിയും ആശ ശരത്തും
അതേസമയം, ഷൂട്ടിംഗ് തിരക്കുകൾക്ക് ചേക്കേറിയിരിക്കുകയാണ് പ്രിയ നായികമാർ. ഒൻപതുകുഴി സമ്പത്ത്, ദി പ്രീസ്റ്റ്, രംഗ എന്നീ ചിത്രങ്ങളാണ് നിഖില വിമൽ നായികയായി അണിയറയിൽ പുരോഗമിക്കുന്നത്. രാച്ചിയമ്മ, ഹലാൽ ലൗ സ്റ്റോറി, വർത്തമാനം എന്നീ ചിത്രങ്ങളാണ് പാർവതി തിരുവോത്ത് നായികയായി ഒരുങ്ങുന്നത്.
Story highlights- funny photos of nikhila vimal