മാനസിക സംഘർഷം ലഘൂകരിക്കാൻ ഡാർക്ക് ചോക്ലേറ്റ് ശീലമാക്കാം
ചോക്ലേറ്റിനോട് ഇഷ്ടക്കുറവുള്ളവർ ചുരുക്കമാണ്. വായിൽ വെള്ളമൂറിക്കുന്ന രുചിയുള്ള ചോക്ലേറ്റിന് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. പ്രത്യേകിച്ച് ഡാർക്ക് ചോക്ലേറ്റിൽ. ആന്റിഓക്സിഡന്റുകളുടെ ശക്തമായ ഉറവിടമാണ് ചോക്ലേറ്റ്. പ്രമേഹ രോഗികൾക്കും മിതമായ അളവിൽ ചോക്ലേറ്റ് കഴിക്കാം. കാരണം ചോക്ലേറ്റ് രക്തത്തിലെ പഞ്ചസാര വർധിപ്പിക്കുന്നില്ല.
ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയത്തിലേക്കും തലച്ചോറിലേക്കും രക്തയോട്ടം വർദ്ധിപ്പിക്കും. മണിക്കൂറുകളോളം ജാഗ്രതയും ഉന്മേഷവും നിലനിർത്താൻ സഹായിക്കും. അതുകൊണ്ട് ഓർമ്മശക്തിയിലും കുതിപ്പ് നടത്താൻ ചോക്ലേറ്റ് സഹായിക്കുന്നു.
ഒരു പഠനത്തിൽ രണ്ടാഴ്ചയോളം മിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിനും ഉയർന്ന സമ്മർദ്ദമുള്ള ആളുകളിൽ ഉണ്ടാകുന്ന കാറ്റെകോളമൈൻസ് എന്നറിയപ്പെടുന്ന ഹോർമോണുകൾ കുറക്കുന്നതിനും സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു.
മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും വളരെ മികച്ചതാണ് ചോക്ലേറ്റ്. ഹൃദയത്തെയും തലച്ചോറിനെയും ഉത്തേജിപ്പിക്കുന്നതിനൊപ്പം കൊതിയൂറുന്ന രുചികൊണ്ട് എൻഡോർഫിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇതിലൂടെ സന്തോഷം തോന്നുകയും മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Story highlights- health benefits of dark chocolates