‘എവിടേക്ക് പോയി നീ? ഗന്ധർവൻമാർക്കൊപ്പം പാടാൻ പോയോ?’- എസ് പി ബാലസുബ്രമണ്യത്തിന്റെ മരണത്തിൽ വിങ്ങലോടെ ഇളയരാജ
ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് ചികിത്സയിലായിരുന്നുവെങ്കിലും എസ് പി ബാലസുബ്രമണ്യത്തിന്റെ വിടവാങ്ങൽ സംഗീത ലോകത്തിന് ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. പ്രിയ സുഹൃത്തിന് വിങ്ങലോടെയാണ് ഇളയരാജ ആദരാജ്ഞലികൾ അർപ്പിക്കുന്നത്.
വേഗം എഴുന്നേറ്റ് വാ.. നിനക്കായി ഞാൻ കാത്തിരിക്കുന്നെന്ന് പറഞ്ഞത് നീ കേട്ടില്ല, അല്ലേ? പൊയ്ക്കളഞ്ഞോ നീ? . ഈ ലോകം ശൂന്യമായ പോലെ.ഈ ലോകത്ത് എനിക്ക് ഒന്നും മനസിലാകുന്നില്ല. പറയാൻ വാക്കില്ല. സംസാരിക്കാൻ വിഷയമില്ല. എല്ലാ സങ്കടങ്ങൾക്കും ഒരു അളവുണ്ട്. പക്ഷേ, ഇതിന് അതിരില്ല’ – എസ് പി ബാലസുബ്രമണ്യത്തിന്റെ മരണ വാർത്ത അറിഞ്ഞതിന് പിന്നാലെ ഇളയരാജ പ്രതികരിച്ചത് വൈകാരികമായാണ്.
Read More: ഓർമ്മചിത്രങ്ങളിലൂടെ എസ് പി ബി
അസുഖബാധയെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി എം ജി എം ഹെൽത്ത് കെയറില്‍ ചികിത്സയിലായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് കൊവിഡ് ബാധയെത്തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ഫലം നെഗറ്റീവ് ആയെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനാൽ ആശുപത്രിയിൽ തുടരുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് എസ് പി ബിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായത്.
Story highlights- ilayaraja about s p balasubrahmanyam