‘സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് ഞങ്ങളെ പഠിപ്പിച്ച ദമ്പതികൾക്ക് ചക്കര ഉമ്മ’- വിവാഹ വാർഷികം ആശംസിച്ച് ജഗതിയുടെ മകൾ

September 13, 2020

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ഹാസ്യ താരമാണ് ജഗതി ശ്രീകുമാർ. അപകടത്തെത്തുടർന്ന് വര്ഷങ്ങളായി വെള്ളിത്തിരയിൽ നിന്നും വിട്ടുനിൽക്കുന്ന ജഗതി ഇപ്പോൾ പരസ്യചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഓണത്തിന് സന്തോഷവാനായി സാധ്യ കഴിക്കുന്ന ജഗതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ജഗതിയുടെയും ഭാര്യ ശോഭയുടെയും വിവാഹ വാര്ഷികത്തിന് ഹൃദ്യമായ ആശംസയറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മകൾ പാർവതി.

‘ജീവിതത്തിൽ എന്തും ഒരുമിച്ച് ഒരേ മനസ്സോടെ നേരിടണം. സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് ഞങ്ങളെ പഠിപ്പിച്ച ദമ്പതികൾക്ക് ചക്കര ഉമ്മ’ എന്നാണ് പാർവതി അച്ഛന്റെയും അമ്മയുടെയും വിവാഹം മുതലുള്ള നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ പങ്കുവെച്ച് കുറിച്ചത്. 1984ലാണ് ജഗതി ശ്രീകുമാർ ശോഭയെ വിവാഹം ചെയ്തത്. രണ്ടുമക്കളാണ് ഇവർക്ക്. പാർവതിയും രാജ്‌കുമാറും.

Read More:മഞ്ജു വാര്യരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ‘വെള്ളരിക്കാ പട്ടണം’ വരുന്നു

2012ൽ നടന്ന വാഹനാപകടത്തിന് ശേഷം ഒരുവർഷത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജഗതി ശ്രീകുമാർ. പിന്നീട് വീട്ടിലാണ് ചികിത്സ തുടർന്നത്. ജഗതിയുടെ തിരിച്ചു വരാനായി പ്രാർത്ഥിക്കുന്നുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ താരം സിനിമയിലേക്ക് മടങ്ങിയെത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും ചിലർ വീഡിയോയുടെ കമൻ്റുകളിലൂടെ അറിയിക്കുന്നു.

Story highlights- jagathy sreekumar and shobha celebrating wedding anniversary