കൊറോണയെ തുരത്താൻ മലൈക അറോറ സ്വീകരിച്ച മാർഗങ്ങൾ
കൊവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുകയായിരുന്നു ബോളിവുഡ് താരം മലൈക അറോറ. കരുതലോടെ ഹോം ക്വാറന്റീനിൽ കഴിഞ്ഞ മലൈക ഇപ്പോൾ രോഗമുക്തയായിരിക്കുകയാണ്. ക്വാറന്റീനിൽ അഭിമുഖീകരിച്ച ഏകാന്തതയെ കുറിച്ചും രോഗമുക്തിയെക്കുറിച്ചും ആരാധകരോട് പങ്കുവയ്ക്കുകയാണ് മലൈക.
‘ഒടുവിൽ എൻറെ മുറിയിൽ നിന്ന് ഒരുപാട് ദിവസങ്ങൾക്ക് ശേഷംപുറത്തേക്ക്…. കുറഞ്ഞ വേദനയോടും അസ്വസ്ഥതയോടും കൂടി ഈ വൈറസിനെ മറികടന്നതിൽ ഞാൻ ഭാഗ്യവതിയാണ്. എന്റെ ഡോക്ടർമാർക്ക്. അവരുടെ മെഡിക്കൽ മാർഗ്ഗനിർദ്ദേശത്തിന് വലിയ നന്ദി. ഈ അവസ്ഥയിൽ കൂടെനിന്ന എന്റെ കുടുംബത്തിനും അവരുടെ അളവറ്റ പിന്തുണയ്ക്കും എന്റെ എല്ലാ സുഹൃത്തുക്കൾക്കും അയൽക്കാർക്കും ആരാധകർക്കും അവരുടെ എല്ലാ ആശംസകൾക്കും നന്ദി. ഈ ദുഷ്കരമായ സമയങ്ങളിൽ എല്ലാവരും എനിക്കായി പ്രാർത്ഥിച്ചതിനു വാക്കുകളിലൂടെ മതിയായ നന്ദി പറയാൻ കഴിയില്ല. നിങ്ങൾ എല്ലാവരും സുരക്ഷിതമായി തുടരുക, കരുതലോടെയിരിക്കുക’- മലൈക അറോറ കുറിക്കുന്നു. രോഗാവസ്ഥയിൽ ഉണർന്നാലുടൻ മഞ്ഞളും ശർക്കരയും നെയ്യും ചേർത്തുള്ള മിശ്രിതം നടി ശീലമാക്കിയിരുന്നു. ഇഞ്ചിയും കുങ്കുമപ്പൂവും ബദാമുമെല്ലാം മലൈക ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ക്വാറന്റീൻ കാലത്ത് പുസ്തകങ്ങൾ വായിക്കാനാണ് മലൈക സമയം ചിലവഴിച്ചത്. ഏറ്റവുമധികം ആസ്വദിച്ചതും ഇതാണെന്ന് മലൈക പറയുന്നു. മകനൊപ്പം സമയം ചിലവഴിക്കാൻ സാധിക്കാതെ പോയതിനെക്കുറിച്ചും മലൈക പങ്കുവെച്ചിരുന്നു. ഇരുവരും ബാൽക്കണിയിൽ നിന്നാണ് സംസാരിച്ചിരുന്നത്. അകലെ നിന്നും മകൻ നോക്കുന്ന ചിത്രം മലൈക മുൻപ് പങ്കുവെച്ചിരുന്നു.
Story highlights- malaika arora about covid 19 fight