മമ്മൂട്ടിക്കൊപ്പമുള്ള രസകരമായ അനുഭവം പങ്കുവെച്ച് മുകേഷ്- വീഡിയോ

September 7, 2020
Mukesh about Mammootty birthday special

നരവിധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയ മലയാളികളുടെ പ്രിയതാരം മമ്മൂട്ടി പിറന്നാള്‍ നിറവിലാണ് ഇന്ന്. ഈ ദിനത്തില്‍ താരത്തെക്കുറിച്ച് മനോഹരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് മുകേഷ്. മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ടാണ് മുകേഷ് തന്റെ സംഭാഷണം ആരംഭിച്ചത്. ‘മമ്മൂട്ടിയെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ചോ അദ്ദേഹത്തിന്റെ സിദ്ധികളെക്കുറിച്ചോ ആത്മസമര്‍പ്പണത്തേക്കുറിച്ചോ പറയുന്നില്ല. കാരണം അതൊക്കെ ഒരുപാട് തവണ പറഞ്ഞിട്ടുള്ളതാണ്. എന്റെ ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലും അദ്ദേഹം പല റോളുകളില്‍ ജീവിച്ചിട്ടുണ്ട്. ജ്യേഷ്ഠനായും കൂട്ടുകാരനായും ഉപദേശിക്കുന്ന ആളായിട്ടും ശാസിക്കുന്ന ആളായിട്ടുമൊക്കെ. എല്ലാ റോളുകളേയും സന്തോഷത്തോടെയും മധുര ഓര്‍മ്മയുമായിട്ടാണ് ഞാന്‍ നോക്കികാണുന്നത്.’ മുകേഷ് പറഞ്ഞു.

മമ്മൂട്ടി ഒരു റോള്‍മോഡലാണെന്നും കുകേഷ് പറഞ്ഞു. അഭിനേതാവ്, ഒരു മനുഷ്യന്‍ എന്ന നിലയിലെല്ലാം മമ്മൂട്ടിയില്‍ നിന്നും പഠിക്കാന്‍ ഒരുപാടുണ്ട് എന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. ഒപ്പം രസകരമായ ഒരു അനുഭവം അദ്ദേഹം ഓര്‍ത്തെടുത്തു. കാശ്മീരാണ് കഥയുടെ പശ്ചാത്തലം നായര്‍സാബ് എന്ന ജോഷി സിനിമയുടെ ചിത്രീകരണത്തോട് അനുബന്ധിച്ച് നടന്ന സംഭവം ഒരു വേദിയില്‍ പങ്കുവെച്ചപ്പോഴുണ്ടായ മമ്മൂട്ടിയുടെ പ്രതികരമാണ് മുകേഷ് പറഞ്ഞത്.

Read more: സൈബീരിയൻ സമതലത്തിൽ പ്രത്യക്ഷപ്പെട്ടത് പതിനേഴാമത്തെ നിഗൂഢ ഗർത്തം; കാരണം തിരഞ്ഞ് ശാസ്ത്രലോകം

അതേസമയം സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് വ്യത്യസ്ത രീതികളില്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അദ്ദേഹത്തെക്കുറിച്ചുള്ള സംഗീത വീഡിയോയും മാഷപ്പ വീഡിയോയുമെല്ലാം ഇതിനോടകം തന്നെ ശ്രദ്ധ നേടി. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.

Story highlights: Mukesh about Mammootty birthday special

Many many happy returns of the day dear Mammukka ❤️#Mammootty

Posted by Mukesh M on Sunday, 6 September 2020