എസിയും ഫാനും വേണ്ട; പ്രകൃതിയോട് ഇഴുകിച്ചേർന്ന് ഉയർന്ന് പൊങ്ങിയ ഈ വീടിനുണ്ട് നിരവധി പ്രത്യേകതകൾ

September 7, 2020

വീടു പണിയുമ്പോൾ അത് പ്രകൃതിയെ ഒട്ടും നോവിക്കാതെ ആകണം എന്നായിരുന്നു ആർക്കിടെക്റ്റ് ദമ്പതികളായ ധ്രുവാംഗിന്റെയും  പ്രിയങ്കയുടെയും ആഗ്രഹം. നഗരത്തിന്റെ ചൂടും തിരക്കും ഒന്നുമില്ലാത്ത ഒരു വീട്. എന്നാൽ വീടിനുള്ളിൽ എല്ലാവിധ സൗകര്യങ്ങളും വേണം. ഇത്തരം ആഗ്രഹങ്ങൾ എല്ലാം സഫലീകരിച്ചുകൊണ്ട് ഉയർന്നു പൊങ്ങിയ വീടാണ് ഈ ദമ്പതികളുടേത്.

മുംബൈയ്ക്കും പൂനെയ്ക്കും ഇടയിലാണ് ഈ സുന്ദരമായ വീട് ഉയർന്നു പൊങ്ങിയിരിക്കുന്നത്. പ്രാദേശികമായി ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് വളരെ ചിലവ് കുറഞ്ഞ രീതിയിലാണ് ഈ വീട് പണിതിരിക്കുന്നത്. കാടിനോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമത്തിലാണ് ഈ ദമ്പതികളുടെ തങ്ങളുടെ ഇഷ്ട ഗ്രഹം പണിതത്. വീടിന്റെ നിർമ്മാണത്തിലെ പ്രത്യേകത കൊണ്ടുതന്നെ വീടിനകത്ത് എയർകണ്ടീഷനിങ്ങോ ഫാനോ പോലും വയ്‌ക്കേണ്ട ആവശ്യമില്ല. മഡ് മോർട്ടാർ, വെട്ടുകല്ല്, ബസാൾട് സ്റ്റോൺ തുടങ്ങി ആ പ്രദേശത്ത് നിന്നും ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത്.

Read also:സംശുദ്ധമായ ചളിയിൽ തീർത്ത ക്ലേ മോഡലിംഗ്; ചിരിപ്പിച്ച് രമേഷ് പിഷാരടിയുടെ പുതിയ ചിത്രവും അടിക്കുറിപ്പും

വീടിന് ആവശ്യമായ ഫർണിച്ചറുകൾ നിർമ്മിച്ചിരിക്കുന്നതും ആ പ്രദേശത്ത് നിന്നും ലഭ്യമായ മരങ്ങളുടെ തടികൾ ഉപയോഗിച്ചാണ്. എന്നാൽ ഈ മരം പോളിഷ് ചെയ്യുന്നതിന് പകരം ട്രഡീഷ്ണൽ ഓയിലിങ്ങാണ് ഇവർ ഉപയോഗിച്ചിരിക്കുന്നത്.

Story Highlights:nature cool house