ആകാശ നീലിമയോടെ കാഞ്ചീപുരം പട്ടിന്റെ ചേലിൽ പ്രയാഗ മാർട്ടിൻ- മനോഹര ചിത്രങ്ങൾ

September 11, 2020

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് പ്രയാഗ മാർട്ടിൻ. തമിഴ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചെങ്കിലും ‘പ വ’ എന്ന ചിത്രത്തിലെ ‘പൊടിമീശ മുളയ്ക്കണ പ്രായം..’ എന്ന പാട്ടിലൂടെയാണ് പ്രയാഗ മലയാളികളുടെ ഹൃദയം കീഴടക്കിയത്. സിനിമയിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമായ പ്രയാഗ പുത്തൻ ചിത്രങ്ങളിലൂടെ ശ്രദ്ധ കവരുകയാണ്.

https://www.instagram.com/p/CE9IfPwB1P9/?utm_source=ig_web_copy_link

ആകാശ നീലിമയുടെ ചേലിൽ കാഞ്ചീപുരം പട്ടുടത്ത ചിത്രങ്ങളാണ് പ്രയാഗ പങ്കുവെച്ചിരിക്കുന്നത്. ഇൻഡിഗോ ബ്ലൂ ബോർഡറിൽ സിൽവർ നൂലുകളാണ് നെയ്തിരിക്കുന്നത്. മനോഹരമായ സാരി പ്രയാഗയ്ക്ക് വേറിട്ട ലുക്കാണ് സമ്മാനിക്കുന്നത്.

https://www.instagram.com/p/CE9Iiu4hwHG/?utm_source=ig_web_copy_link

‘സാഗർ ഏലിയാസ് ജാക്കി’ എന്ന ചിത്രത്തിൽ ബാലതാരമായി കടന്നു വന്ന പ്രയാഗ പിന്നീട് തമിഴ് സിനിമ ലോകത്താണ് അരങ്ങേറ്റം കുറിച്ചത്. ‘പിസാസ്’ എന്ന ചിത്രത്തിന് ശേഷമാണ് മലയാളത്തിലേക്ക് എത്തുന്നത്. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി സജീവമാണ് പ്രായാഗ. കന്നഡ സിനിമ ലോകത്തും തിരക്കിലാണ് പ്രയാഗ.

https://www.instagram.com/p/CE9IcehhS-j/?utm_source=ig_web_copy_link

‘ഫുക്രി’, ‘ഒരേ മുഖം’, ‘രാമലീല’, ‘ഒരു പഴയ ബോംബ് കഥ’ എന്നീ ചിത്രങ്ങളിലൂടെയാണ് പ്രായാഗയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്. അതിനു ശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്തിരുന്നു. ടൂറിസത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കാനുള്ള ശ്രമത്തിലായിരുന്നു സിനിമയിൽ നിന്നും ഇടവേളയെടുത്തത്. ഇപ്പോൾ പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് വീണ്ടും സജീവമാകുന്നത്.

Story highlights- prayaga martin’s new look