‘മമ്മയുടെ ധൈര്യവും ഡാഡയുടെ ആത്മബലവും നിനക്കുണ്ട്’- മകൾക്കായി പൃഥ്വിരാജ് ഒരുക്കിയ മനോഹര സമ്മാനം

September 10, 2020

മകൾ അലംകൃതയുടെ വിശേഷങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട് പൃഥ്വിരാജ്. അല്ലിയെന്ന അലംകൃതയുടെ ആറാം ജന്മദിനത്തിന് മനോഹരമായൊരു ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചത്. മകളുടെ പിറന്നാൾ ദിനങ്ങളിൽ മാത്രമാണ് താരം അലംകൃതയുടെ മുഖം ആരാധകർക്കായി പങ്കുവയ്ക്കാറുള്ളു. സന്തോഷത്തോടെ കൈകൾ വീശി പൊട്ടിച്ചിരിക്കുന്ന അല്ലിയുടെ പുതിയ ചിത്രവും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു. ആ ചിത്രത്തിന്റെ വുഡ് പോർട്രൈറ്റ് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.

പൃഥ്വിരാജ് അല്ലിക്ക് ജന്മദിനത്തിന് നൽകിയ മനോഹരമായ സമ്മാനമായിരുന്നു ഇത്. സമ്മാന ചിത്രത്തിനൊപ്പം പൃഥ്വിരാജ് കുറിച്ച വാക്കുകളാണ് ഹൃദ്യം. അമ്മയുടെ കരുത്തും ഡാഡയുടെ ആത്മധൈര്യവും മകൾക്കുള്ളതിൽ സന്തോഷമെന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. കൊവിഡിനെ കുറിച്ച് അലംകൃത എഴുതി തയ്യാറാക്കിയ പത്രത്തിന്റെ ലേഔട്ട് ഡിസൈൻ പങ്കുവെച്ച് മകൾ അമ്മയെപ്പോലെ പത്രപ്രവർത്തകയാകുമോ എന്ന് പൃഥ്വിരാജ് കുറിച്ചിരുന്നു.

https://www.instagram.com/p/CE7EE_igOjL/?utm_source=ig_web_copy_link

അതേസമയം, അഷ്ടമിരോഹിണി ദിനത്തിൽ അല്ലി വരച്ച കൃഷ്ണന്റെ ചിത്രമാണ് പൃഥ്വിരാജ് ആശംസകൾക്കൊപ്പം പങ്കുവെച്ചിരിക്കുന്നത്. സെപ്റ്റംബർ എട്ടിനായിരുന്നു പൃഥ്വിരാജ്-സുപ്രിയ ദമ്പതികളുടെ മകൾ അലംകൃതയ്ക്ക് ആറു വയസ് തികഞ്ഞത്.

https://www.instagram.com/p/CE8QIvHgbGc/?utm_source=ig_web_copy_link

Read More: തസ്കരവീരന് രണ്ടാം ഭാഗമെത്തുന്നതായി പ്രമോദ് പപ്പൻ; തിരക്കഥ ഒരുക്കുന്നത് ഡെന്നിസ് ജോസഫ്

കൊവിഡ് ശക്തമായ പ്രതിസന്ധിയുയർത്തിയ സമയത്ത് ആടുജീവിതം ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോർദാനിൽ ആയിരുന്നു പൃഥ്വിരാജ്. മടങ്ങിയെത്തിയ ശേഷം മകൾക്കൊപ്പം വാഗമണ്ണിലും കടൽത്തീരത്തേക്കുമൊക്കെ യാത്രകളിലാണ് താരം.

Story highlights- prithviraj shares alamkritha’s birthday gift