കടൽ കാഴ്ചകളിൽ മുഴുകി അല്ലിയും അമീറയും; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
മലയാളികൾക്ക് പ്രിയങ്കരിയായ താരപുത്രിയാണ് പൃഥ്വിരാജ്- സുപ്രിയ ദമ്പതികളുടെ അലംകൃത. സെപ്റ്റംബർ എട്ടിനായിരുന്നു അലംകൃതയുടെ ആറാം ജന്മദിനം. ജന്മദിനങ്ങളിൽ മാത്രമാണ് പൃഥ്വിരാജ് മകളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. ഇപ്പോൾ സുഹൃത്തിനൊപ്പം കടൽകാഴ്ചകളിൽ മുഴുകി നിൽക്കുന്ന അലംകൃതയുടെ ചിത്രമാണ് പൃഥ്വിരാജ് പങ്കുവയ്ക്കുന്നത്.
സുഹൃത്ത് അമീറയുടെ തോളിൽ ചാരി കടലിനഭിമുഖമായി അല്ലി എന്ന അലംകൃത നിൽക്കുന്ന ചിത്രം സുപ്രിയയും പങ്കുവെച്ചിട്ടുണ്ട്. മകളുടെ കൊച്ചുകൊച്ചു വിശേഷങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ കുറിക്കാറുണ്ട്. കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് അല്ലി എത്രത്തോളം ബോധവതിയാണെന്ന് മകളുടെ ഡയറികുറിപ്പിന്റെ ചിത്രത്തിലൂടെ പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. സിനിമയിൽ സജീവ താരമായ പൃഥ്വിരാജ്- സുപ്രിയ ദമ്പതികളെക്കാൾ സമൂഹമാധ്യമങ്ങളിൽ താരം മകൾ അലംകൃതയാണ്.
Read more: ‘എന്റെ മലയാളി വേരുകളിൽ ഞാൻ അഭിമാനിക്കുന്നു’- സീ യു സൂണിന് അഭിനന്ദനം അറിയിച്ച് തൃഷ
മുൻപ് , ഫാദർസ് ഡേയ്ക്ക് പൃഥ്വിരാജിനായി അല്ലി എഴുതിയ കുറിപ്പും ശ്രദ്ധേയമായിരുന്നു. ‘ആടുജീവിതം’ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജ്, മടങ്ങിയെത്തിയപ്പോൾ അല്ലി നൽകിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.
Story highlights- prithviraj’s instagram post about alamkritha