സായി പല്ലവിയുടെ റൗഡി ബേബിക്ക് രസകരമായ ചുവടുകളുമായി ‘കർവാൻ’ നായിക മിഥില പാർക്കർ; വീഡിയോ

September 22, 2020

ധനുഷും സായ് പല്ലവിയും ഒന്നിച്ച മാരിയിലെ റൗഡി ബേബി ഗാനത്തിന് വലിയ ആരാധകരാണുള്ളത്. നടന്മാരിൽ മികച്ച നൃത്തപാടവമുള്ള ധനുഷിനെ പോലും നിഷ്പ്രഭമാക്കിയ സായി പല്ലവിയുടെ ചുവടുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഈ ഗാനം ഹിറ്റായതോടെ നിരവധി കവർ വേർഷനുകൾ വന്നിരുന്നു. ഇപ്പോഴിതാ, ബോളിവുഡ് നടി മിഥില പാർക്കർ റൗഡി ബേബിക്ക് ചുവടുവയ്ക്കുകയാണ്.

കൊറിയോഗ്രാഫർ സ്വരയ്‌ക്കൊപ്പമാണ് മിഥില നൃത്തം ചെയ്യുന്നത്. വളരെ രസകരമായാണ് മിഥില റൗഡി ബേബിക്ക് ചുവടുവയ്ക്കുന്നത്. പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ് ഇതെന്നും താരം പറയുന്നു. മൈഥിലിയുടെ നൃത്തത്തിന് കമന്റുമായി ആയുഷ്മാൻ ഖുറാനയും എത്തി. തനിക്കും പ്രിയപ്പെട്ട ഗാനമാണ് റൗഡി ബേബി എന്ന് താരം വ്യക്തമാക്കുന്നു.

Read More: കൃത്യമായ അളവുകളിൽ നിർമിച്ച കൂറ്റൻ വളയങ്ങൾ; അമ്പരപ്പിച്ച് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ബിഗ് സർക്കിൾസ്

ഹിന്ദി, മറാത്തി ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തയായ മിഥില റോഡ് ഡ്രാമയായ ‘കർവാൻ’ എന്ന ചിത്രത്തിൽ ദുൽക്കർ സൽമാൻ, ഇർഫാൻ ഖാൻ എന്നിവർക്കൊപ്പം അഭിനയിച്ചിരുന്നു. വെബ് സീരീസുകളിലെ സജീവ സാന്നിധ്യമായ മിഥില ഡിജിറ്റൽ ലോകത്ത് സുപരിചിതയാണ്.

Story highlights- Rowdy Baby gets an energetic rendition by Mithila Palkar