ഐപിഎല്‍: 100-ലേറെ സിക്‌സുകള്‍ അടിച്ചെടുത്ത് സഞ്ജു

September 28, 2020
Sanju Samson IPL Sixes

ഇന്ത്യന്‍ പ്രിമീയിര്‍ ലീഗില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് മലയാളീ താരം സഞ്ജു വി സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് താരമായ സഞ്ജു സിക്‌സുകള്‍ക്കൊണ്ട് ആവേശപ്പൂരം തീര്‍ക്കുകയാണ് കളിക്കളത്തില്‍. ഇന്നലെ കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേയും തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്.

ഐപിഎല്‍ കരിയറില്‍ നൂറ് സിക്‌സുകള്‍ പിന്നിട്ടു സഞ്ജു സാംസണ്‍. 95 മത്സരങ്ങളില്‍ നിന്നുമായി 105 സിക്‌സുകളാണ് ഇതുവരെ താരം സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ ഐപിഎല്ലില്‍ നൂറ്റ് സിക്‌സുകള്‍ നേടുന്ന പത്തൊമ്പതാമത്തെ താരമാണ് സഞ്ജു.

Read more: ധീരതയ്ക്ക് ഗോള്‍ഡ് മെഡല്‍ നേടിയ എലി; റിയല്‍ സൂപ്പര്‍ ഹീറോ

അതേസമയം ഈ ഐപിഎല്‍ സീസണില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സഞ്ജു മാന്‍ ഓഫ് ദ് മാച്ച് ആയി. ഈ സീസണില്‍ മാത്രം പതിനാറ് സിക്‌സുകളാണ് താരം അടിച്ചെടുത്തത്. ഇന്നലെ നടന്ന മത്സരത്തില്‍ നാല് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 42 പന്തില്‍ നിന്നുമായി 85 റണ്‍സ് സഞ്ജു അടിച്ചെടുത്തു. ഈ തകര്‍പ്പന്‍ ഇന്നിങ്‌സ് തന്നെയാണ് സഞ്ജുവിനെ മാന്‍ ഓഫ് ദ് മാച്ച് ആക്കിയതും.

Story highlights: Sanju Samson IPL Sixes