‘എന്തോ മൊഴിയുവാൻ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി..’- മഴയുടെ ചാരുതയിൽ സുന്ദരിയായി ശിവദ

‘എന്തോ മൊഴിയുവാൻ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി..’ എന്ന പാട്ടു മൂളാത്തവരാരുമുണ്ടാകില്ല. 2016ൽ ഹിറ്റായ ‘പ്രണയം വിതുമ്പുന്നു’ എന്ന ആൽബത്തിലെ ഗാനത്തിലൂടെ ശ്രദ്ധേയയായ താരമാണ് ശിവദ. മലയാളത്തിലും തമിഴിലും സജീവമായ ശിവദ വിവാഹ ശേഷമാണ് വെള്ളിത്തിരയിൽ നിന്നും ഇടവേളയെടുത്തത്. സമൂഹമാധ്യമങ്ങളിൽ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ള ശിവദയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ.
ചാറ്റൽ മഴയിൽ നീല സാരി അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. പ്രിയ ഗാനമായ ‘എന്തോ മൊഴിയുവാൻ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി..’ എന്ന വരികളും ശിവദ ചിത്രത്തിനൊപ്പം ചേർത്തിരിക്കുന്നു. അടുത്തിടെ മകൾക്കൊപ്പമുള്ള ശിവദയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
Read More: ‘വീണ്ടും തമിഴിൽ ഒരു റൊമാന്റിക് കോമഡി ചെയ്യാൻ ആഗ്രഹിക്കുന്നു’- ആരാധകന് മറുപടി നൽകി പൃഥ്വിരാജ്
‘കേരള കഫെ’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് ചുവടുവെച്ച താരമാണ് ശിവദ. ‘സു സു സുധി വാത്മീകം’ എന്ന ചിത്രത്തിലെ കഥാപാത്രമാണ് ശിവദയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്തത്. ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന്റെ ഭാഗമായാണ് അടുത്തിടെ ശിവദ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയത്. തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായ ശിവദ, പുതിയ ചിത്രങ്ങളിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുകയാണ്.
Story highlights- shivada new photos