‘സൂരരൈ പോട്രി’ന് പിന്നാലെ അണിയറയിൽ ഒരുങ്ങുന്ന സൂര്യയുടെ മൂന്നു ചിത്രങ്ങൾ
200 ലധികം രാജ്യങ്ങളിൽ ഓടിടി റിലീസിന് ഒരുങ്ങുന്ന സുധ കൊങ്ങരയുടെ ‘സൂരരൈ പോട്ര്’ കാണാൻ സൂര്യ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ചിത്രം തിയേറ്ററുകളിൽ കാണണമെന്ന സ്വപ്നം നഷ്ടമായെങ്കിലും പ്രതീക്ഷയോടെ വെട്രിമാരൻ ചിത്രം വാടിവാസലിനായി കാത്തിരിക്കുകയാണ് ആരാധകർ.
അതോടൊപ്പം തന്നെ നാളുകൾക്ക് മുൻപ് പ്രഖ്യാപിച്ച ഹരിയുടെ ‘അരുവ’ എന്ന ചിത്രവും ചിത്രീകരണം ആരംഭിക്കാനുണ്ട്. ഇപ്പോഴിതാ, പുതിയൊരു ചിത്രത്തിലേക്കും സൂര്യ ചേക്കേറുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തെത്തുന്നത്.
ജയം രവി നായകനായ ‘അഡങ്കാ മറു’വിന്റെ സംവിധായകൻ കാർത്തിക് തങ്കവേലുമായി പുതിയ ചിത്രത്തിനായി സൂര്യ കൈകോർക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങൾ ലഭ്യമല്ല. കാർത്തിക് തങ്കവേലിന്റെ ‘അഡങ്കാ മറു’ സൂപ്പർഹിറ്റ് ആയിരുന്നതുകൊണ്ട് സൂര്യ ആരാധകർ ആവേശത്തിലാണ്.
Read More: അനുഷ്ക ഷെട്ടിയുടെ ത്രില്ലർ ചിത്രം ‘നിശബ്ദം’ ഓടിടി റീലിസിന് ഒരുങ്ങുന്നു
അതേസമയം, പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും സൂര്യ നായകനായി എത്തുന്നുണ്ട്. സൺ പിക്ചേഴ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ശിവകാർത്തികേയനെ നായകനാക്കി പാണ്ടിരാജ് സംവിധാനം ചെയ്ത നമ്മ വീട്ടു പിള്ളൈ എന്ന ചിത്രം നിർമിച്ചതും സൺ പിക്ചേഴ്സ് ആയിരുന്നു.
Story highlights- suriya’s next projects