നടൻ വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരാകുന്നു; വിവാഹനിശ്ചയ ചിത്രങ്ങൾ

September 7, 2020

തമിഴ് ചലച്ചിത്രതാരം വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരാകുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ വിഷ്ണു വിശാൽ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും. ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് വിശാൽ ഇക്കാര്യം വ്യക്തമാക്കിയത്. ജ്വാലയുടെ പിറന്നാൾ ദിനത്തിലാണ് ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്ത വിശാൽ പങ്കുവെച്ചത്.

“ജന്മദിനാശംസകൾ ജ്വാല, ജീവിതത്തിന് ഒരു പുതിയ തുടക്കം. നല്ലൊരു ഭാവിക്കായി എപ്പോഴും പോസിറ്റീവ് ആയിരിക്കാം, ഒന്നിച്ച് പ്രവർത്തിക്കാം, നമുക്കും ആര്യനും, നമ്മുടെ കുടുംബത്തിനും ചുറ്റുമുള്ള എല്ലാവർക്കുമായി. നിങ്ങളുടെ അനുഗ്രഹവും സ്‌നേഹവും ഉണ്ടാവണം.’ വിവാഹമോതിരം അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിശാൽ കുറിച്ചു.

Read also: ‘അപ്പച്ചാ.. അപ്പച്ചന്റെ മൂത്ത മോള് ചായ കുടിക്കാൻ വിളിക്കണു’; രസകരമായ അനുഭവം പങ്കുവെച്ച് നടൻ സിദ്ദിഖ്

‘രാക്ഷസന്‍’ എന്ന തമിഴ് സിനിമയിലൂടെ വെള്ളിത്തിരയിൽ ശ്രദ്ധനേടിയ താരമാണ് വിശാൽ. കഴിഞ്ഞവര്‍ഷം തമിഴില്‍ ഏറ്റവും മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘രാക്ഷസന്‍’. സൈക്കോ ത്രില്ലര്‍ എന്ന് എളുപ്പത്തില്‍ വിശേഷിപ്പിക്കാവുന്ന ‘രാക്ഷസന്‍’ എന്ന ചിത്രം ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു. ചിത്രം തെലുങ്കിലേയ്ക്കും റീമേക്ക് ചെയ്തിരുന്നു. രാം കുമാറാണ് തമിഴില്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം കണ്ടിറങ്ങിയവരുടെ ഉള്ളില്‍ ആഴത്തില്‍ ഇടംപിടിച്ചിരുന്നു രാക്ഷസനിലെ ചില മാജിക് രംഗങ്ങള്‍. രാക്ഷസനിലെ വിഷ്ണു വിശാലിന്റെ അഭിനയവും കൈയടി നേടിയിരുന്നു.

Story Highlights: vishnu vishal gets engaged to jwala gutta