‘സങ്കടങ്ങൾ വരുമ്പോൾ ഞനെന്റെ കുട്ടിക്കാല ചിത്രങ്ങൾ നോക്കും’- ഓർമ്മചിത്രം പങ്കുവെച്ച് പ്രിയനടി

മലയാളികളുടെ പ്രിയ നായികയാണ് അഹാന കൃഷ്ണ. സിനിമയിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമായ അഹാന ഒട്ടേറെ വൈവിധ്യമായ കഴിവുകളുള്ള വ്യക്തിയാണ്. അഭിനയം, നൃത്തം, പാട്ട്, എഴുത്ത് തുടങ്ങി സകലകലാ വല്ലഭയാണ് അഹാന. ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കൊപ്പം മനോഹരമായ കുറിപ്പുകളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ, കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് സങ്കടങ്ങളെ അതിജീവിക്കുന്നതിനെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടി.
‘എന്തെങ്കിലും സങ്കടം തോന്നുമ്പോൾ തന്നെ ഞാനെന്റെ കുട്ടിക്കാല ചിത്രങ്ങൾ എടുത്തുനോക്കും..എന്നെ ബാധിക്കുന്ന ഏത് പ്രശ്നങ്ങളും അപ്പോൾ തന്നെ ഇല്ലാതാകും. മാജിക് പോലെ എന്റെ മനസ് മറ്റൊരിടത്തേക്ക് യാത്രയാകും’-അഹാന കുറിക്കുന്നു.
പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. നൃത്തവും വീട്ടുവിശേഷവുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ് കൃഷ്ണകുമാറും കുടുംബവും. അഹാനയും സഹോദരിമാരും ഒരുക്കുന്ന വീഡിയോകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.
‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ചുരുക്കം ചിത്രങ്ങളിലെ വേഷമിട്ടിട്ടുള്ളുവെങ്കിലും ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് അഹാന അവതരിപ്പിച്ചത്. ടൊവിനോ തോമസ് നായകനായെത്തിയ ‘ലൂക്ക’യിലും മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ ‘പതിനെട്ടാംപടി’യിലും അഹാന ശ്രദ്ധേയ വേഷങ്ങളാണ് അവതരിപ്പിച്ചത്.
Story highlights- ahaana krishnakumar about her childhood photos