അമിതാഭ് ബച്ചന്റെ 78-ാം പിറന്നാൾ ആഘോഷമാക്കി കുടുംബം; ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ റായ്

October 12, 2020

അമിതാഭ് ബച്ചന്റെ എഴുപത്തിയെട്ടാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബാംഗങ്ങൾ. കൊവിഡ് മുക്തനായ ശേഷം ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറിയ താരം പിറന്നാൾ ആഘോഷിക്കാൻ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങൾ ഐശ്വര്യ റായ് ബച്ചനാണ് പങ്കുവെച്ചത്.

മകൾ ആരാധ്യക്കൊപ്പമുള്ള ചിത്രങ്ങളാണ് ഐശ്വര്യ റായ് പങ്കുവെച്ചിരിക്കുന്നത്. ആരാധ്യയുടെ പേരിൽ മനോഹരമായൊരു ജന്മദിനക്കുറിപ്പും ഐശ്വര്യ, അദ്ദേഹത്തിനായി പങ്കുവെച്ചിട്ടുണ്ട്. അമിതാഭിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഐശ്വര്യ കുറിക്കുന്നു. പിറന്നാൾ ആശംസകൾ ദാദാജി-പാ..എല്ലായ്‌പ്പോഴും വളരെയധികം സ്നേഹവും, നല്ല ആരോഗ്യവും, സമാധാനവും, സന്തോഷവുമുണ്ടാകട്ടെ … അങ്ങയുടെ അനുഗ്രഹം എപ്പോഴും ആവശ്യമുണ്ട്’.

അമിതാഭ് ബച്ചന് പിറന്നാൾ ആശംസിച്ച് മകൾ അഭിഷേക് ബച്ചനും കുറിപ്പ് പങ്കുവെച്ചിരുന്നു. അഭിഷേക് അദ്ദേഹത്തിന്റെ ബാല്യകാല ചിത്രം പങ്കുവെച്ചാണ് ആശംസകൾ അറിയിച്ചത്. ‘എന്നെന്നും എന്റെ ഹീറോയ്ക്ക് ആശംസകൾ’ എന്നാണ് താരം കുറിച്ചത്.

അതേസമയം, പ്രഭാസ്, ദീപിക പദുക്കോൺ എന്നിവർ ഒന്നിക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ അമിതാഭ് ബച്ചൻ എത്തുന്നുണ്ട്. കൂടാതെ ‘ബ്രഹ്മസ്ട്ര’, ‘ചെഹ്രെ’ എന്നീ ചിത്രങ്ങളും ഒരുങ്ങുന്നുണ്ട്. അതേസമയം, അമിതാഭ് ബച്ചനും ഐശ്വര്യ റായിക്കും ആരാധ്യക്കും അഭിഷേക് ബച്ചനും കൊവിഡ് ബാധിച്ചിരുന്നു. എന്നാൽ കൂടുതൽ ദിവസം ചികിത്സയിൽ തുടരേണ്ടി വന്നത് അഭിഷേക് ബച്ചനാണ്.

https://www.instagram.com/p/CGNrOEwpzcv/?utm_source=ig_web_copy_link

Read More: ലോക്ക് ഡൗൺ കാലത്ത് വ്യത്യസ്തമായ ഇഷ്ടം കണ്ടെത്തി ആൻ ശീതൾ; ഡ്രോൺ വീഡിയോഗ്രാഫറായി താരം

അമിതാഭ് ബച്ചന് പിന്നാലെയാണ് അഭിഷേക് ബച്ചന് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ കുടുംബാംഗങ്ങളുടെയും ജോലിക്കാരുടെയും സ്രാവ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. എല്ലാവരെയും മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ചികിൽസിച്ചത്.

Story highlights- amitabh bachan’s birthday celebration