യുവതാരങ്ങൾ ഒന്നിക്കുന്ന ‘ചിരി’ ഒരുങ്ങുന്നു; ആക്ഷനും തമാശയും നിറച്ച് ട്രെയ്‌ലർ

October 26, 2020

ചിരിയും ചിന്തയും പ്രണയവുമൊക്കെയായി ഒരു കൂട്ടം യുവതാരങ്ങൾ ഒന്നിക്കുന്ന ചിത്രമാണ് ചിരി. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ.സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണു ചിരി എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഷൈൻ ടോം ചാക്കോയുടെ സഹോദരൻ ജോജോൺ ചാക്കോ, അനീഷ്‌ ഗോപാൽ, കെവിൻ എന്നിവരാണ്.

ഡ്രീം ബോക്സ്‌ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മുരളി ഹരിതം, ഹരീഷ്‌ കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.‌ ജോസഫും, പി കൃഷ്ണയും ചേർന്ന് കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്‌ ദേവദാസാണ്.

Read also:ഡ്രംസിൽ താളപ്പൂരമൊരുക്കി അഞ്ച് വയസുകാരി; അവിശ്വസനീയമെന്ന് സോഷ്യൽ മീഡിയ, വീഡിയോ

ചിത്രത്തിൽ ശ്രീജിത്ത് രവി, സുനിൽ സുഗദ, ഹരികൃഷ്ണൻ ,രാജേഷ്‌ പറവൂർ,വിശാൽ, ഹരീഷ്‌ പേങ്ങ, മേഘ, ജയശ്രീ, സനൂജ, അനുപ്രഭ, ഷൈനി എന്നിവരും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം- ജിൻസ്‌ വിൽസൺ, എഡിറ്റർ-സൂരജ്‌ ഇ.എസ്‌, ഗാനങ്ങൾ- വിനായക്‌ ശശികുമാർ, സന്തോഷ്‌ വർമ്മ, സംഗീതം- ജാസി ഗിഫ്റ്റ്‌, പ്രിൻസ്‌ ജോർജ്ജ്‌, കാസ്റ്റിംഗ്‌ ഡയറക്ടർ- അബു വളയംക്കുളം, സംഘട്ടനം- അഷറഫ്‌ ഗുരുക്കൾ, പശ്ചത്തലസംഗീതം- 4 മ്യൂസിക്ക്‌, കല സംവിധാനം- കോയാസ് വസ്ത്രലാങ്കാരം- ഷാജി ചാലക്കുടി , മേയ്ക്കപ്പ്- റഷീദ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രൊളർ- ജവേദ്‌ ചെമ്പ്‌, ചീഫ്‌ അസോഷ്യേറ്റ്‌ ഡയറക്ടർ- വിജിത്‌ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‌- സുഹൈൽ എന്നിങ്ങനെയാണ്.

Story Highlights: Chiri Movie Official Trailer