ഡൽഹിക്കെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 18 റണ്‍സിന്റെ തോല്‍വി

October 3, 2020

ഡൽഹിക്കെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 18 റണ്‍സിന്റെ തോല്‍വി. ഡല്‍ഹി മുന്നോട്ടുവെച്ച 229 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് എത്താനാകാതെ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുക്കാനേ കൊല്‍ക്കത്തയ്ക്ക് സാധിച്ചുള്ളൂ.  നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 228 റണ്‍സ് എടുത്തത്. 38 ബോളില്‍ 88 റണ്‍സെടുത്ത് ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറർ.

മോര്‍ഗന്‍ 18 ബോളില്‍ 44 റണ്‍സ് നേടി. രാഹുല്‍ ത്രിപാഠി 16 ബോളില്‍ 36 റണ്‍സ് നേടി. 35 ബോളില്‍ 58 റണ്‍സെടുത്ത നിതീഷ് റാണയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

8 ബോളില്‍ 6 റണ്‍സ് മാത്രമാണ് നായകൻ കാര്‍ത്തിക്കിന് നേടാനായത്. റസല്‍ 8 ബോളില്‍ 13 റണ്‍സ് നേടി പുറത്തായി. ശുഭ്മാന്‍ ഗില്‍ 22 ബോളില്‍ 28 റണ്‍സും സുനില്‍ നരെയ്ന്‍ 5 ബോളില്‍ 3 റണ്‍സെടുത്തും പുറത്തായി. ഡല്‍ഹിയ്ക്കായി ആന്റിച്ച് നോര്‍ജെ മൂന്നു വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റും റബാഡ, അമിത് മിശ്ര, സ്റ്റോയ്‌നിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

പൃഥ്വി ഷാ 41 ബോളില്‍ 66 റണ്‍സ് നേടി. റിഷഭ് പന്ത് 17 ബോളില്‍ 38 റണ്‍സും ധവാന്‍ 16 ബോളില്‍ 26 റണ്‍സും സ്വന്തമാക്കി. കൊല്‍ക്കത്തയ്ക്ക് വേണ്ടി ആന്ദ്രേ റസല്‍ രണ്ടും കംലേഷ് നാഗര്‍കോട്ടി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

Story highlights- DC won by 18 runs