നൈറ്റ് റൈഡേഴ്സിന് മുന്നിൽ 229 റണ്‍സിന്റെ വിജയലക്ഷ്യം ഉയർത്തി ഡല്‍ഹി ക്യാപിറ്റല്‍സ്

October 3, 2020

ഐ പി എല്ലിലെ പതിനാറാം മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മുന്നിൽ 229 റണ്‍സിന്റെ വിജയലക്ഷ്യം ഉയർത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 228 റണ്‍സ് എടുത്തത്. 38 ബോളില്‍ 88 റണ്‍സെടുത്ത് ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോര്‍. 6

പൃഥ്വി ഷാ 41 ബോളില്‍ 66 റണ്‍സ് നേടി. റിഷഭ് പന്ത് 17 ബോളില്‍ 38 റണ്‍സും ധവാന്‍ 16 ബോളില്‍ 26 റണ്‍സും സ്വന്തമാക്കി.കൊല്‍ക്കത്തയ്ക്ക് വേണ്ടി ആന്ദ്രേ റസല്‍ രണ്ടും കംലേഷ് നാഗര്‍കോട്ടി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

Story highlights- Delhi capitals v/s kolkata knight riders