ക്ഷമയോടെ സിഗ്നലിന് കാത്തുനിന്ന് റോഡ് മുറിച്ച് കടക്കുന്ന നായ- ശ്രദ്ധ നേടി വീഡിയോ
അപകടങ്ങളും തിരക്കും കുറയ്ക്കാനാണ് റോഡുകളിൽ സിഗ്നലുകൾ ഉള്ളത്. റോഡ് മുറിച്ച് കടക്കുമ്പോഴാണ് കൂടുതലും സിഗ്നലുകൾ ശ്രദ്ധിക്കേണ്ടത്. ഇരുവശത്തിനിന്നുമുള്ള വാഹനങ്ങൾ നിർത്താനുള്ള സിഗ്നൽ വന്നതിനുശേഷം മാത്രം റോഡ് മുറിച്ചുകടക്കുക എന്നതൊക്കെ വളരെ വിരളമായി മാത്രം ആളുകൾ പാലിക്കുന്ന നിയമമാണ്. അതുകൊണ്ട് തന്നെ നിരവധി അപകടങ്ങളും സംഭവിക്കാറുണ്ട്. മനുഷ്യൻ കാറ്റിൽ പറത്തുന്ന നിയമങ്ങൾ എന്നാൽ മൃഗങ്ങൾ അതേപടി പാലിക്കുകയാണ്.
Many claps to that discipline#Shared pic.twitter.com/K2EQzV1bml
— Sudha Ramen IFS 🇮🇳 (@SudhaRamenIFS) October 24, 2020
ട്രാഫിക് സിഗ്നലിൽ ക്ഷമയോടെ കാത്തിരുന്ന് വാഹനങ്ങൾ നിർത്തിയ ശേഷം മാത്രം, സീബ്രാ ക്രോസ്സിലൂടെ മറുവശത്തേക്ക് നടക്കുന്ന ഒരു നായയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ധൃതിയിൽ ഓടിവന്ന ശേഷം സിഗ്നലിനായി കാത്തിരിക്കുകയാണ് നായ. സിഗ്നൽ മാറിയതിന് പിന്നാലെ ഇരുവശത്തേക്കും ശ്രദ്ധിച്ച് മെല്ലെ റോഡ് മുറിച്ച് കടക്കുന്നു. നായ റോഡ് മുറിച്ച് കടക്കുന്ന സമയം ആളുകളൊന്നും കൂടെയില്ല. ഒറ്റക്കാണ് നായ റോഡ് ക്രോസ്സ് ചെയ്യുന്നത്. വീഡിയോ ശ്രദ്ധ നേടിയതോടെ ക്ഷമയോടെയും, കൗശലത്തോടെയും പ്രവർത്തിച്ച നായക്ക് കയ്യടിക്കുകയാണ് ആളുകൾ.
Read More: ഇത്രയധികം ആസ്വദിച്ച് ഊഞ്ഞാലാടാൻ ആർക്കാണ് സാധിക്കുക?- സോഷ്യൽ മീഡിയയുടെ മനം കവർന്ന് ഒരു നായ്ക്കുട്ടി
സ്നേഹവും കരുതലും നായയോളമുള്ള മൃഗങ്ങൾ ചുരുക്കമാണ്. വളർത്തുനായയായാലും തെരുവുനായയായാലും മനുഷ്യനോട് വളരെ കരുതലും അടുപ്പവും അവ പ്രകടിപ്പിക്കാറുണ്ട്. കുറച്ച് നാളുകൾക്ക് മുൻപ് കുരച്ചുചാടി വാഹനങ്ങൾ സിഗ്നലിൽ നിർത്തിച്ച് കുട്ടികളെ റോഡ് ക്രോസ്സ് ചെയ്യാൻ സഹായിക്കുന്ന നായ ശ്രദ്ധ നേടിയിരുന്നു. ദിവസവും ഈ നായ നഴ്സറി കുട്ടികളെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുന്നു. റോഡ് മുറിച്ച് കടക്കാനുള്ള അടയാളത്തിലൂടെ കുരച്ച് ചാടിയും ഓടിയും വാഹനങ്ങൾ നിർത്തിച്ച ശേഷം കുട്ടികൾക്കൊപ്പം ഈ നായയും നടക്കും. നായകൾ ഇങ്ങനെയുള്ള പ്രവർത്തികളിലൂടെ എപ്പോഴും സമൂഹമാധ്യമങ്ങളിൽ താരമാകാറുണ്ട്.
Story highlights- dog cross the street safely