വിവാഹ തിരക്കിൽ കാജൽ അഗർവാൾ; വരനൊപ്പമുള്ള ആദ്യ ചിത്രങ്ങൾ പങ്കുവെച്ച് നടി

വിവാഹ തിരക്കിലാണ് നടി കാജൽ അഗർവാൾ. ഒക്ടോബർ 30 ന് നടക്കുന്ന സ്വകാര്യ ചടങ്ങിലാണ് കാജൽ, മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ച്‌ലുവിനെ വിവാഹം കഴിക്കുന്നത്. വിവാഹ വാർത്ത പങ്കുവെച്ചിട്ടും വരനൊപ്പമുള്ള ചിത്രങ്ങൾ നടി പുറത്തുവിട്ടിരുന്നില്ല. ഗൗതമിനൊപ്പമുള്ള ദസറ ആഘോഷത്തിന്റെ ചിത്രങ്ങളാണ് കാജൽ പങ്കുവെച്ചിരിക്കുന്നത്.

എല്ലാവർക്കും ഞങ്ങളുടെ ദസറ ആശംസകൾ എന്നാണ് നടി ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. മുൻപ്, വിവാഹ തയ്യാറെടുപ്പുകളുടെ ചിത്രങ്ങളും ബാച്ചിലറേറ്റ് ആഘോഷ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ കാജൽ പങ്കുവെച്ചിരുന്നു. അതേസമയം, കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വളരെ ചുരുക്കം ആളുകൾ മാത്രമാണ് ബാച്ചിലറേറ്റ് പാർട്ടിയിൽ പങ്കെടുത്തത്. വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ കാജൽ തന്നെയാണ് പങ്കുവെച്ചത്.

‘ഞാൻ ഗൗതം കിച്ച്ലുവിനെ വിവാഹം കഴിക്കുന്നുവെന്ന വിശേഷം നിങ്ങളോട് പങ്കുവയ്ക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്. 2020 ഒക്ടോബർ 30 ന് മുംബൈയിൽ വെച്ച് ഞങ്ങളുടെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചടങ്ങിലാണ് വിവാഹിതരാകുന്നത്’.- കാജൽ കുറിക്കുന്നു.

കാജൽ അഗർവാൾ അഭിനയത്തിലേക്ക് ചുവടുവച്ചിട്ട് 16 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. സിനിമാ മേഖലയിലെ ഏറ്റവും തിരക്കേറിയ നടിമാരിൽ ഒരാളായ കാജൽ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. കാജലിന്റെ വിവാഹത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളായി കുടുംബം. കഴിഞ്ഞ മാസമാണ് വ്യവസായിയായ ഗൗതം കിച്ച്‌ലുവുമായി താരത്തിന്റെ വിവാഹ നിശ്ചയം നടന്നത്.

Read More: പുലർച്ചെ നാലുമണിയ്ക്ക് എത്തും; വഴിയരികിലെ ചെടി നനയ്ക്കണം, പ്രകൃതിയെ സംരക്ഷിക്കണം, 91-ആം വയസിലും താരമാണ് ഈ മുത്തശ്ശൻ

അതേസമയം, കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ എന്ന ചിത്രത്തിൽ കാജൽ അഗർവാൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിവാഹ ശേഷവും സിനിമയിൽ സജീവമായി തുടരുമെന്നും കാജൽ അറിയിച്ചു.

Story highlights- Kajal Aggarwal shares first photos with her fiancé Gautam Kitchlu