‘ഷിബു’വിന്‌ ശേഷം പുതിയ ചിത്രവുമായി കാർത്തിക് രാമകൃഷ്ണൻ; ‘ബനേർഘട്ട’ ഒരുങ്ങുന്നു

October 13, 2020

നവാഗതനായ വിഷ്ണു നാരായണൻ ഒരുക്കുന്ന പുതിയ ചിത്രം വരുന്നു. ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ കാർത്തിക് രാമകൃഷ്ണനാണ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ബനേർഘട്ട’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചലച്ചിത്രതാരം ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും.

മികച്ച പിന്തുണ നേടിയ ചിത്രമാണ് ഷിബു. ചിത്രത്തിൽ സിനിമ പ്രേമിയായ യുവാവിനെയാണ് കാർത്തിക് രാമകൃഷ്ണൻ അവതരിപ്പിച്ചത്. കാര്‍ത്തിക് രാമകൃഷ്ണനും അഞ്ജു കുര്യനുമാണ് ഷിബുവിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. മലയാളികളുടെ പ്രിയ ഹാസ്യ താരം ബിജുക്കുട്ടനും ‘ഷിബു’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

Read also: നജീം അര്‍ഷാദിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയ ആത്മാവില്‍ തൊട്ട പാട്ട്: വീഡിയോ  

കാര്‍ഗോ സിനിമാസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. തിയേറ്റര്‍ ജോലിക്കാരനായ അച്ഛനിലൂടെ സിനിമയെ പ്രണയിച്ചു തുടങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ‘ഷിബു’വിന്റെ മുഖ്യ പ്രമേയം. ഇഷ്ടനടനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യണമെന്നതാണ് ഈ ചെറുപ്പക്കാരന്റെ ഏറ്റവും വലിയ ആഗ്രഹവും. പ്രണീഷ് വിജയനാണ് ഷിബു എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

Story Highlights: karthik ramakrishnan bannerghatta movie