‘കെജിഎഫ്;ചാപ്റ്റർ 2’- ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

October 8, 2020

യാഷ് നായകനായെത്തുന്ന കെജിഎഫ്; ചാപ്റ്റർ 2 ചിത്രീകരണം അവസാനഘട്ടത്തിലേക്ക്. ഒക്ടോബർ എട്ടിന് അവസാന ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ച് ഒരു മാസം കൊണ്ട് പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ വിജയമായതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. രണ്ടാം ഭാഗത്തിൽ ബോളിവുഡ് നടി രവീണ ടണ്ടനും ഭാഗമാകുന്നുണ്ട്.

ചിത്രത്തിന്റെ ക്രിയേറ്റീവ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ കാർത്തിക് ഗൗഡയാണ് കെജിഎഫ്‌; ചാപ്റ്റർ 2 ചിത്രീകരണം ആരംഭിക്കുന്നതായിപങ്കുവെച്ചത്. നവംബർ അവസാനത്തോടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.യാഷിനു പുറമേ, കെജിഎഫ്;ചാപ്റ്റർ 2ൽ ശ്രീനിധി ഷെട്ടിയും വേഷമിടുന്നു. ഒന്നാം ഭാഗത്തിലും ശ്രീനിധി ആയിരുന്നു നായിക. സ്വർണ ഖനിയുടെ അവകാശിയെ കൊല്ലാൻ നിയോഗിക്കപ്പെട്ട റോക്കിയുടെ കഥയാണ് യാഷും ശ്രീനിധി ഷെട്ടിയും താരങ്ങളാകുന്ന കെജിഎഫ് 2 പങ്കുവയ്ക്കുന്നത്.

Read More: ഒരു ദിവസത്തേക്ക് ഫിൻലൻഡ്‌ പ്രധാനമന്ത്രിയായ പതിനാറുകാരി

സഞ്ജയ് ദത്ത്, രവീണ ടണ്ടൻ, പ്രകാശ് രാജ്, സോനു ഗൗഡ എന്നിവരും നിർണായക വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗം സംവിധാനം ചെയ്ത പ്രശാന്ത് നീലാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.

Story highlights- KGF 2 movie shooting