പിങ്കിന്റെ തെലുങ്ക് റീമേക്കിൽ നായികയായി നിവേദ തോമസ്; ചിത്രീകരണം പുനഃരാരംഭിച്ചു
തെന്നിന്ത്യൻ സിനിമാലോകത്തെ ശ്രദ്ധേയ സാന്നിധ്യമാണ് നിവേദ തോമസ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ട നിവേദ ലോക്ക് ഡൗണിന് ശേഷം വെള്ളിത്തിരയിൽ സജീവമാകാൻ തയ്യറെടുക്കുകയാണ്. പവൻ കല്യാൺ നായകനാകുന്ന വക്കീൽ സാബിന്റെ ചിത്രീകരണത്തിൽ പങ്കെടുക്കാനായുള്ള തയ്യാറെടുപ്പിലാണ് താരം.
തെലുങ്ക് സിനിമാലോകത്ത് ഒട്ടേറെ ചിത്രങ്ങൾ ഏഴുമാസങ്ങൾക്ക് ശേഷം ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. അല്ലു അർജുൻ നായകനാകുന്ന പുഷ്പ, രാജമൗലി സംവിധാനം ചെയ്യുന്ന ആർആർആർ എന്നീ ചിത്രങ്ങളെല്ലാം ചിത്രീകരണം പുനഃരാരംഭിച്ചു. അതിനൊപ്പം വക്കീൽ സാബും അണിയറയിൽ തയ്യാറെടുക്കുകയാണ്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് നിവേദ എത്തുന്നത്.
ചിത്രീകരണ തിരക്കിലേക്ക് ചേക്കേറിയതായി നിവേദ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. രണ്ട് വർഷത്തിന് ശേഷം പവൻ കല്യാണിന്റെ തിരിച്ചുവരവ് വാക്കേത് സാബിലൂടെയാണ്. സ്ത്രീകളുടെ നീതിക്കായി നിലകൊള്ളുന്ന അഭിഭാഷകന്റെ വേഷമാണ് പവൻ കല്യാൺ അവതരിപ്പിക്കുന്നത്. ഈ വർഷം മെയ് മാസത്തിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ചിത്രത്തിന്റെ അവസാന ഘട്ടം ഇനിയും പൂർത്തിയാകാത്തതിനാൽ മാറ്റിവച്ചു. ബോളിവുഡ് ചിത്രമായ പിങ്കിന്റെ റീമേക്കാണ് വക്കീൽ സാബ്. നിവേത തോമസിനൊപ്പം അഞ്ജലിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Story highlights- Nivetha Thomas begins shooting for vakeel sab