ഏറ്റവും പ്രിയപ്പെട്ട രുചി; ഇഷ്ട ഭക്ഷണത്തെക്കുറിച്ച് ഷാരൂഖ് ഖാന്
അഭിനയം കൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരമാണ് ഷാരൂഖ് ഖാന്. നിരവധിയാണ് താരത്തിനുള്ള ആരാധകരും. സമൂഹമാധ്യമങ്ങളിലും സജീവമാണ് ബോളിവുഡിന്റെ കിങ് ഖാന്. സിനിമാ വിശേഷങ്ങള്‍ക്കുമപ്പുറം മറ്റ് പല വിശേഷങ്ങളും താരം ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ തനിക്ക് പ്രിയപ്പെട്ട ഭക്ഷണത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചരിക്കുകയാണ് താരം. ട്വിറ്ററില്‍ ആസ്ക് എസ്ആര്‍കെ എന്ന സെഷനിലൂടെയായിരുന്നു താരം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
ജീവിതകാലം മുഴുവന്‍ മൂന്ന് ഭക്ഷണം കഴിക്കാന്‍ പറഞ്ഞാല്‍ അവ ഏതൊക്കെ ആയിരിക്കും എന്നായിരുന്നു ആരാധകന്റെ ചോദ്യം. ചോറും പരിപ്പു കറിയും ഉള്ളിയും ജീവിതാവസാനം വരെ കഴിക്കാന്‍ സാധിക്കുമെന്നായിരുന്നു താരത്തിന്റെ മറുപടി. ഇതുതന്നെയാണ് തനിക്ക് പ്രിയപ്പെട്ട ഭക്ഷണമെന്നും താരം പറഞ്ഞു.
Daal chawal onions https://t.co/CBbpI8wTbw
— Shah Rukh Khan (@iamsrk) October 27, 2020
Story highlights: Shahrukh Khan revealed his Favourite foods