തെലുങ്കിൽ സജീവമായി ഷംന കാസിം; ‘സുന്ദരി’ ഒരുങ്ങുന്നു

ഇടവേളയ്ക്ക് ശേഷം തെലുങ്ക് സിനിമാലോകത്ത് സജീവമാകാൻ ഒരുങ്ങുകയാണ് ഷംന കാസിം. സുന്ദരി എന്ന സ്ത്രീ കേന്ദ്രീകൃത ചിത്രവുമായാണ് ഷംന എത്തുന്നത്. ഒരു നർത്തകിയുടെ കഥ പറയുന്ന ചിത്രത്തിന്റെ പ്രീ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

കല്യാഞ്ചി ഗോഗന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷംന കാസിമിനൊപ്പം അർജുൻ അമ്പാട്ടിയാണെത്തുന്നത്. സസ്‌പെൻസിന്റെ ഘടകങ്ങളുള്ള ഒരു ഫാമിലി എന്റർടെയ്‌നറാണ് സുന്ദരി എന്ന ചിത്രം. അതേസമയം, തമിഴിലും തിരക്കിലാണ് നടി.തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പങ്കുവയ്ക്കുന്ന തലൈവിയിൽ ഷംനയും നിർണായക വേഷത്തിൽ എത്തുന്നുണ്ട്. കങ്കണ ജയലളിതയെ അവതരിപ്പിക്കുമ്പോൾ സന്തത സഹചാരിയായിരുന്ന വി കെ ശശികലയുടെ വേഷമാണ് ഷംന അവതരിപ്പിക്കുന്നത്.

Read More: നൃത്തവും, പാട്ടുമല്ല; നവരാത്രി മാഹാത്മ്യം പങ്കുവയ്ക്കാൻ വൈവിധ്യമാർന്ന മാർഗവുമായി ശോഭന- വീഡിയോ

പ്രൊഫഷണൽ നർത്തകിയും മോഡലുമായ ഷംന സിനിമയിലേക്ക് എത്തിയത് റിയാലിറ്റി ഷോയിലൂടെയാണ്. 2004-ൽ എന്നിട്ടും എന്ന മലയാളചിത്രത്തിൽ നായികയായി എത്തിയ ഷംന ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് ശ്രദ്ധിക്കപ്പെട്ടത്. പൂർണ എന്ന പേരിലാണ് ഷംന മറ്റുഭാഷകളിൽ അറിയപ്പെടുന്നത്. മലയാളത്തിൽ ഗൗതമി നായർ സംവിധാനം ചെയ്യുന്ന വൃത്തം എന്ന ചിത്രത്തിലാണ് ഷംന വേഷമിടുന്നത്.

Story highlights- shamna kasim to play the lead in sundari