ക്ലാസ്മുറികളെ വിരൽത്തുമ്പിലെത്തിച്ച് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ്

November 28, 2020

കൊറോണക്കാലത്തെ വിദ്യാഭ്യാസം മാതാപിതാക്കളെയും കുട്ടികളെയും സംബന്ധിച്ച് കൂടുതൽ ആവലാതി നിറഞ്ഞതാണ്.. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ലാസ് മുറികൾ അടച്ചിട്ടതോടെ കുട്ടികളുടെ പഠനം വീടുകളിലെ മുറികളിലേക്ക് ഒതുങ്ങി. ഇതോടെ കുട്ടികൾക്ക് അധ്യാപകരുമായും കൂട്ടുകാരുമായും ആശയവിനിമയം നടത്താനുള്ള സാഹചര്യം കുറഞ്ഞു. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രസക്തമാകുന്നത്.

കുട്ടികള്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസ്‌മുറികളെ വിരല്‍തുമ്പിലേക്ക് എത്തിക്കുകയാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിക്കേഷന്‍. 90 പ്ലസ് മൈ ട്യൂഷന്‍ ആപ്ലിക്കേഷനില്‍ ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്ത ക്ലാസുകള്‍ പിന്നീട് കാണുന്നതിന് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല. സ്‌കൂളുകള്‍ ഒരുക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ നിശ്ചിത സമയത്തേക്ക് മാത്രമുള്ളതായതിനാൽ ഇവിടെ പരിമിതികൾ ഉണ്ട്. എന്നാൽ 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെ കുട്ടികൾക്ക് അവരുടെ ആവശ്യാനുസരണം പഠിക്കാൻ കഴിയും.

അഞ്ചാം ക്ലാസ്മുതല്‍ 12-ആം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ നിലവില്‍ 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പില്‍ ലഭ്യമാണ്. കേരളാ സിലബസിലാണ് പാഠഭാഗങ്ങള്‍ ലഭ്യമാവുക. സിലബസിലുള്ള എല്ലാ പാഠഭാഗങ്ങളും വ്യക്തവും കൃത്യമായും കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയിലാണ് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്. ഹൈ ക്വാളിറ്റിയില്‍ ഒരുക്കിയിരിക്കുന്ന ക്ലാസുകള്‍ നയിക്കുന്നത് അതത് വിഷയങ്ങളിലെ വിദഗ്ധരാണ്.

Read also: 40 മില്യൺ കാഴ്ചക്കാരുമായി ‘മാസ്റ്റർ’ ടീസർ; വിജയ് ചിത്രത്തിനായി കാത്തിരിപ്പോടെ ആരാധകർ

കുട്ടികള്‍ക്കായി ഹോം ടെസ്റ്റ്, പേരന്റ്സ് കോര്‍ണര്‍, ഓരോ ദിവസവും ക്ലാസെടുക്കുന്ന പാഠഭാഗത്തെക്കുറിച്ചും, ഏത് ഭാഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തണം എന്ന കാര്യത്തെക്കുറിച്ചുമെല്ലാം മാതാപിതാക്കള്‍ക്കും 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെ പരിശോധിക്കാം… തുടങ്ങി നിരവധി സംവിധാനങ്ങള്‍ ആപ്ലിക്കേഷനില്‍ ഒരുക്കിയിട്ടുണ്ട്.

സാധാരണ നല്‍കുന്ന ട്യൂഷന്‍ ഫീസുകളേക്കാള്‍ കുറഞ്ഞ ചിലവില്‍ 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പില്‍ കുട്ടികള്‍ക്ക് പഠിക്കാനും നിരന്തരം പഠനനിലവാരം പരിശോധിക്കാനുമുള്ള സൗകര്യങ്ങൾ ഉണ്ട്. പാഠഭാഗങ്ങള്‍ സിനിമ കാണുന്ന ലാഘവത്തോടെ വളരെ ലളിതമായി പഠിക്കാന്‍ സാധിക്കുന്നു എന്നതാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിന്റെ സവിശേഷത.

Story Highlights: 90 plus my tuition app online education