‘വലിമയ്’ സിനിമയ്ക്കായി അജിത്തിന്റെ ബൈക്ക് റൈഡ് രംഗം; ശ്രദ്ധനേടി ചിത്രം

November 27, 2020

അജിത് നായകനായി അണിയറയിൽ പുരോഗമിക്കുന്ന ചിത്രമാണ് വലിമയ്. സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലാണ് അജിത്. അതേസമയം, സിനിമയിൽ നിന്നുമുള്ള ബൈക്ക് റൈഡ് ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. അജിത്തിന്റെ തന്നെ വിവേകം, മങ്കാത്ത തുടങ്ങിയ ചിത്രങ്ങളിലെ ബൈക്ക് സ്റ്റണ്ട് രംഗംങ്ങളെ അനുസ്മരിപ്പിക്കുന്ന ചിത്രമാണ് ഇത്.

വലിമയ് സംവിധായകൻ എച്ച് വിനോതാണ് ചിത്രം പങ്കുവെച്ചത്. അതേസമയം, സിനിമയിൽ ഒരു പോലീസുദ്യോഗസ്ഥാനായി അഭിനയിക്കുന്ന അജിത്തിന് ബൈക്ക് റൈഡിനിടെ ബാലൻസ് നഷ്ടപ്പെടുകയും ബൈക്കിൽ നിന്ന് വീഴുകയും ചെറിയ പരിക്കുകൾ സംഭവിക്കുയും ചെയ്തിരുന്നു. തന്റെ സിനിമകളിൽ ബോഡി ഡബിൾസ് ഉപയോഗിക്കാത്തതും അപകടസാധ്യതയുള്ള രംഗങ്ങൾ സ്വയം ചെയ്യുന്നയാളുമാണ് അജിത്.

നിലവിൽ അജിത് ഹൈദരാബാദിൽ ആയുർവേദ ചികിത്സയിലാണ്.അതുകൊണ്ട് ഷൂട്ടിംഗിൽ നിന്ന് താൽക്കാലികമായി ഇടവേളയിലായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചികിത്സ പൂർത്തിയാകുന്നതോടെ ചിത്രീകരണം പൂർത്തിയാക്കും. ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെയാണ് അജിത്തിന് പരിക്കേറ്റത്.

ചിത്രത്തിൽ ഐശ്വരമൂർത്തി എന്ന ഐപിഎസ് ഓഫീസറായാണ് അജിത് എത്തുന്നത്. അജിത്തും മറ്റ് പ്രധാന താരങ്ങളും അണിനിരക്കുന്ന രംഗങ്ങളാണ് ഹൈദരാബാദിൽ ചിത്രീകരിക്കുന്നത്. ഇതിനുശേഷം രണ്ടു പ്രധാനപ്പെട്ട സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കാൻ സംഘം വിദേശത്തേക്ക് പോകും. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read More: ഒറ്റരാത്രികൊണ്ട് മരുഭൂമിയുടെ നടുവിൽ രൂപംകൊണ്ട തടാകം; കാരണം അറിയാതെ ഗവേഷകർ

നേർക്കൊണ്ട പാർവൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എച്ച് വിനോത്. ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. അജിത് ഈ സിനിമയിൽ ഒരു പോലീസുകാരനായാണ് വേഷമിടുന്നത്. ചിത്രത്തിന്റെ അണിയറയിൽ സംഗീതസംവിധായകൻ യുവാൻ ശങ്കർ രാജയും ഛായാഗ്രാഹകൻ നീരവ് ഷായും ഉണ്ട്.

Story highlights- Ajith’s latest picture from Valimai