‘ഞാനിപ്പോഴും ആ കല്യാണമേളങ്ങളിലാണ്’- കാജലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നിഷ അഗർവാൾ

കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് വളരെയധികം നിയന്ത്രണങ്ങളോടെയാണ് കാജൽ അഗർവാൾ വിവാഹിതയായത്. ഒക്ടോബർ 30ന് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലാണ് ബിസിനസുകാരനായ ഗൗതം കിച്ച്ലു കാജലിനെ വിവാഹം ചെയ്തത്. വിവാഹശേഷം യാത്രകളിലാണ് കാജൽ അഗർവാൾ. എന്നാൽ, വിവാഹമേളങ്ങളുടെ ആവേശത്തിൽ തന്നെയാണ് കാജലിന്റെ സഹോദരിയും നടിയുമായ നിഷ അഗർവാൾ.
കാജലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നിഷ ഹൃദ്യമായൊരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കല്യാണം ഇനിയും അവസാനിച്ചിട്ടില്ലെന്ന് തോന്നുന്നുവെന്നാണ് നിഷ കുറിച്ചിരിക്കുന്നത്. അതേസമയം, കാജലും ഗൗതമും ഇപ്പോൾ മാലിദ്വീപിലാണ്. മനോഹരമായ ഒട്ടേറ ചിത്രങ്ങൾ കാജൽ മാലിയിൽ നിന്നും പങ്കുവയ്ക്കുന്നുണ്ട്. ഇനി കമൽ ഹാസന്റെ നായികയായി ഇന്ത്യൻ 2ലും, തെലുങ്ക് ചിത്രമായ ആചാര്യയിലുമാണ് കാജൽ വേഷമിടുന്നത്.
ആരാധകർ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു കാജലിന്റേത്. കഴിഞ്ഞ മാസം ആദ്യമായിരുന്നു വിവാഹനിശ്ചയം. ബാച്ചിലറേറ്റ് പാർട്ടി, മെഹന്ദി, ഹൽദി, വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ കാജൽ പങ്കുവെച്ചിരുന്നു. മുംബൈയിലെ ഒരു സ്റ്റാർ ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. പിങ്ക് നിറത്തിലുള്ള വേദിയിലാണ് കാജൽ അഗർവാളും ഗൗതം കിച്ച്ലുവും വിവാഹിതരായത്.
Read More: നിറചിരിയോടെ ടൊവിനോ തോമസ്; ശ്രദ്ധനേടി ‘കാണെക്കാണെ’ ലൊക്കേഷൻ ചിത്രങ്ങൾ
ഫർണിച്ചർ, പെയിന്റിംഗ്, അലങ്കാരവസ്തുക്കൾ വിൽക്കുന്ന ഡിസെർൺ ലിവിംഗ് എന്ന കമ്പനിയുടെ സ്ഥാപകനാണ് ഗൗതം. കഴിഞ്ഞ ദിവസം ഗൗതമിനൊപ്പമുള്ള ദസറ ആഘോഷത്തിന്റെ ചിത്രങ്ങൾ നടി പങ്കുവെച്ചിരുന്നു. വിവാഹത്തിന് മുമ്പുള്ള ആചാരങ്ങളും ചടങ്ങുകളും രണ്ടുദിവസം മുൻപാണ് ആരംഭിച്ചത്.
Story highlights- nisha agarwal about kajal agarwal’s wedding