ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 19,556 പേര്‍ക്ക്

December 22, 2020
India Covid 19 Updates

ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ കുറവ്. കഴിഞ്ഞ ഒരു ദിവസത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 19,556 കൊവിഡ് കേസുകളാണ്. ജൂലൈയ്ക്ക് ശേഷം ആദ്യമായണ് പ്രതിദിന കൊവിഡ് കേസുകളില്‍ ഇത്രേയും കുറവ് രേഖപ്പെടുത്തുന്നത്.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,00,75,116 ആയി. രോഗമുക്തി നിരക്കിലും രാജ്യത്ത് വര്‍ധനവുണ്ട്. 95.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതുവരെ ഇന്ത്യയില്‍ 96,36,487 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തി നേടി.

Read more: സഫലമാകാതെ പോയ കഥാപാത്രങ്ങളുടെ ഓര്‍മ്മകളില്‍ മാധവന്‍; ചിത്രങ്ങള്‍

അതേസമയം കഴിഞ്ഞ ഒരു ദിവസത്തിനിടെ 301 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ കൊവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,46,111 ആയി. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 2,92,518 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.

Story highlights: 19,556 new Covid positive cases reported in India