98 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 30,005 കേസുകൾ

December 12, 2020

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 30,005 പേര്‍ക്ക്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 98 ലക്ഷം കടന്നു. 98,26,775 പേര്‍ക്കാണ് ഇന്ത്യയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ 442 മരങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,42,628 ആയി.

അതേസമയം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 33,494 പേർ കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്തെ കൊവിഡ് രോഗമുക്തരായവരുടെ എണ്ണം 93,24,328 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 3,59,819 പേരാണ്.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 1872440 കേസുകളാണ് ഇതുവരെ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്.

Story Highlights: 30,005 new cases reported in india