സഫലമാകാതെ പോയ കഥാപാത്രങ്ങളുടെ ഓര്‍മ്മകളില്‍ മാധവന്‍; ചിത്രങ്ങള്‍

December 22, 2020
Actor Madhavan's unseen looks for roles that got away

തെന്നിന്ത്യ ഒട്ടാകെ ആരാധകര്‍ ഏറെയുള്ള താരമാണ് തമിഴ്നടന്‍ മധവന്‍. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചില മേക്കോവര്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. തന്റെ സിനിമാ ജീവിതത്തില്‍ സഫലമാകാതെ പോയ ചില കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

തികച്ചും വ്യത്യസ്ത ഗെറ്റപ്പാണ് ഓരോ ചിത്രങ്ങള്‍ക്കും. നിരവധിപ്പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായി രംഗത്തെത്തുന്നത്. എന്നാല്‍ ഈ കഥാപാത്രങ്ങള്‍ ഏത് സിനിമയ്ക്കു വേണ്ടിയുള്ളതായിരുന്നു എന്ന് താരം വ്യക്തമാക്കിയിട്ടില്ല. ഈ എട്ട് വേഷങ്ങള്‍ ഒരിക്കലും വെള്ളിത്തിരയിലെത്തിയിട്ടില്ലെന്നാണ് മാധവന്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.

അതേസമയം മാധവന്‍ പ്രധാന കഥാപാത്രമായി വരാനിരിക്കുന്ന ഒരു ചിത്രമാണ് റോക്കട്രി: ദ് നമ്പി ഇഫക്ട്. നമ്പി നാരായണന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. ആനന്ദ് മോഹനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നമ്പി നാരായണനായുള്ള മാധവന്റെ മേക്കോവര്‍ ചിത്രങ്ങളും സിനിമാലോകത്ത് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Story highlights: Actor Madhavan’s unseen looks for roles that got away