‘ഇപ്പോൾ, എന്റെ ഹൃദയം ഒരേ സമയം കരയുകയും പുഞ്ചിരിക്കുകയും ചെയ്യുന്നു’- ശ്രദ്ധനേടി അഹാന കൃഷ്ണയുടെ കുറിപ്പ്

മലയാള സിനിമാലോകത്തെ ശ്രദ്ധേയ നടിയാണ് അഹാന കൃഷ്ണ. സിനിമയിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമായ അഹാന കാലത്ത് യൂട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങൾ പങ്കുവെച്ചിരുന്നത്. ഇടവേളയ്ക്ക് ശേഷം സിനിമ തിരക്കുകളിലേക്കും നടി ചേക്കേറിക്കഴിഞ്ഞു. നാൻസി റാണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു അഹാന കൃഷ്ണ. ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ച പങ്കുവയ്ക്കുകയാണ് അഹാന.
‘ഇന്ന് അതിമനോഹരമായ ഒരു സൂര്യോദയം ഞാൻ കണ്ടു. എന്നാൽ ഈ ദിവസത്തെ ഏറ്റവും ശ്രദ്ധേയമായ കാര്യം അതല്ല. ഇന്ന്, കഴിഞ്ഞ 1 മാസമായി ഞാൻ ആസ്വദിച്ച മനോഹരമായ ഒരു ദിനചര്യ അവസാനിച്ചു. എത്ര മനോഹരമായ 1 മാസം. ഏറ്റവും മധുരമുള്ള ക്രൂ, മികച്ച മേക്കിംഗും മികച്ച സഹ താരങ്ങളും. ഇതിനെക്കുറിച്ച് കൂടുതൽ നിങ്ങളോട് പറയാൻ എനിക്ക് കാത്തിരിക്കാനാവില്ല.
എന്നാൽ ഇപ്പോൾ, എന്റെ ഹൃദയം ഒരേ സമയം കരയുകയും പുഞ്ചിരിക്കുകയും ചെയ്യുന്നു. കരയുന്നു, കാരണം ഞാൻ വിടപറയുന്നു. കരയുന്നതിന്റെ കാരണം, കുടുംബമായി മാറിയ അതിശയകരമായ ഒരു കൂട്ടത്തോട് എനിക്ക് ബൈ പറയേണ്ടി വന്നു. പുഞ്ചിരിക്കുന്നതിന്റെ കാരണം, സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതായി തോന്നുന്നു. സംഭവിച്ച എല്ലാത്തിനും സംഭവിക്കുന്ന എല്ലാത്തിനും ഞാൻ വളരെയധികം നന്ദിയുള്ളവളാണ്’. അഹാനയുടെ വാക്കുകൾ.
Read More: ഇതാണ് ജീവന്റെ വൃക്ഷം; തടിയിൽ നിറയെ വെള്ളവുമായി ഒരു വിചിത്രമരം
നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് അഹാന അവതരിപ്പിക്കുന്നത്. നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വൈറലായിരുന്നു. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Story highlights- ahaana about nancy rani team