പത്തുവർഷംകൊണ്ടുള്ള മാറ്റം പങ്കുവെച്ച് അജു വർഗീസ്; രസകരമായ കമന്റുകളുമായി ആരാധകർ

December 9, 2020

സഹനടനായി മലയാള സിനിമയിലേക്കെത്തിയ അജു വർഗീസ് ഇന്ന് നായകനും, നിർമാതാവും, സഹസംവിധായകനുമൊക്കെയാണ്. സിനിമാ യാത്രയിൽ വളരെപ്പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാകാനും അജുവിന്‌ സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ അജു ഇപ്പോഴിതാ, ഒരു ചലഞ്ചുമായി എത്തിയിരിക്കുകയാണ്. പത്തുവർഷം കൊണ്ട് രൂപത്തിലുണ്ടായ മാറ്റമാണ് അജു പങ്കുവയ്ക്കുന്നത്.

2010ൽ മലര്‍വാടി ആര്‍ട്സ് ക്ലബ്ബിൽ അഭിനയിച്ചപ്പോഴുള്ള ചിത്രവും 2020 ആയപ്പോഴുള്ള മാറ്റവുമാണ് അജു പങ്കുവെച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് അജുവിന്‌ ഇപ്പോൾ ലഭിക്കുന്നത്. കരടി നെയ്യ് ഉപയോഗിച്ചോ എന്നൊക്കെയാണ് രസകരമായ കമന്റുകൾ.

സാജൻ ബേക്കറി സിൻസ് 1962, ജാക്ക് ആൻഡ് ജിൽ, ടിസുനാമി, ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ് തുടങ്ങി നിരവധി സിനിമകളാണ് ഈ വര്‍ഷം അജുവിന്‍റേതായി റിലീസിനായി ഒരുങ്ങുന്നത്. സുഹൃത്തായ വിനീത് ശ്രീനിവാസൻ സാൽവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബിലൂടെയാണ് അജു വർഗീസ് സിനിമയിലേക്ക് എത്തിയത്. നൗവിന്റെയും നിവിൻ പോളിയുടെയും ആദ്യ ചിത്രമായിരുന്നു ഇത്. ഇപ്പോൾ മലയാള സിനിമയിലെ ഹിറ്റ് ജോഡികളാണ് അജു വർഗീസും നിവിൻ പോളിയും.

Read More: ‘എന്റെ സൂപ്പർ മോഡൽ കൺമണി’- മുക്തയുടെ ക്യാമറ കണ്ണിൽ സ്‌റ്റൈലൻ പോസുമായി മകൾ

അതേസമയം, അരുൺ ചന്തു സംവിധാനം നിർവഹിക്കുന്ന സാജൻ ബേക്കറിയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത് അജു വർഗീസ് ആണ്. ബേക്കറിയുടെ പശ്ചാത്തലത്തിൽ പറയുന്ന സിനിമയുടെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിച്ചത് പത്തനംതിട്ട, റാന്നി, തേനി, ബാംഗ്ലൂർ എന്നിവടങ്ങളിലാണ്. 

Story highlights- aju varghese ten year challenge