‘എന്റെ സൂപ്പർ മോഡൽ കൺമണി’- മുക്തയുടെ ക്യാമറ കണ്ണിൽ സ്‌റ്റൈലൻ പോസുമായി മകൾ

December 9, 2020

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ മുക്ത വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് സീരിയലുകളിലൂടെയാണ് നടി ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങിയെത്തിയത്. കൂടത്തായി എന്ന സീരിയലിൽ ഡോളി എന്ന കഥാപാത്രമായി വിസ്മയിപ്പിച്ച മുക്ത, സമൂഹമാധ്യമങ്ങളിലും സജീവമാണ്. മകൾ കൺമണിയെന്ന കിയാരയുടെ വിശേഷങ്ങൾ മുക്ത പതിവായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, മകളുടെ മനോഹരമായ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. എന്റെ സൂപ്പർ മോഡൽ എന്ന ക്യാപ്ഷനൊപ്പമാണ് മുക്ത കൺമണിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒരു കുഞ്ഞു മോഡലായി അമ്മയുടെ ക്യാമെറയ്ക്ക് മുന്നിൽ സ്റ്റൈലായി പോസ് ചെയ്യുകയാണ് കൺമണി.ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും കുടുംബത്തിനായി സമയം കണ്ടെത്തുന്ന മുക്ത മകൾ കൺമണിക്കായി എണ്ണ കാച്ചുന്ന വീഡിയോ വളരെയധികം ശ്രദ്ധനേടിയിരുന്നു.

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മുക്ത. മലയാള സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തെന്നിന്ത്യയിലെ പ്രിയ നായികയായി മാറുകയായിരുന്നു നടി. ഒട്ടേറെ മികച്ച വേഷങ്ങളിലൂടെ മികവ് പ്രകടിപ്പിച്ച മുക്ത തമിഴ്, മലയാളം സീരിയലുകളിലാണ് വിവാഹ ശേഷം സജീവമായത്.

Read More: ജല്ലിക്കെട്ടിനും സൂരരൈ പോട്രിനും അഭിനന്ദനവുമായി സംവിധായകൻ ശങ്കർ

‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിലൂടെയാണ് മുക്ത സിനിമ ലോകത്തേക്ക് കടന്നു വന്നത്. വളരെ മികച്ച പ്രകടനം ആ ചിത്രത്തിൽ കാഴ്ചവെച്ച മുക്ത പിന്നീട് തമിഴ് സിനിമകളിൽ സജീവമായി. 2015ൽ വിവാഹിതയായ മുക്ത, ഇപ്പോൾ അഭിനയത്തിനൊപ്പം മകളുടെ വിശേഷങ്ങളുമായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

Story highlights- muktha sharing daughter’s photo