തണുപ്പുകാലത്ത് ഭക്ഷണ കാര്യത്തിലും വേണം അല്പം കരുതൽ

December 18, 2020

ആരോഗ്യമുള്ളവരായി ഇരിക്കാൻ നല്ല ഭക്ഷണങ്ങൾ ശീലമാക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യങ്ങൾ. അതിൽ ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതി ശീലമാക്കേണ്ടതും വളരെ അത്യാവശ്യമാണ്. ഇപ്പോൾ മഞ്ഞുകാലമായിരിക്കുകയാണ്. ശരീരത്തിനും മനസ്സിനും ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കണ്ട കാലാവസ്ഥയാണിത്.

മഞ്ഞുകാലത്ത് ശരീരത്തിന് പോഷകഗുണമുള്ള ഭക്ഷണങ്ങൾ നൽകേണ്ടത് വളരെ അത്യാവശ്യമാണ്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ആരോഗ്യവും ഉന്മേഷവും നിലനിർത്താനും മഞ്ഞുകാലത്ത് ശീലമാക്കേണ്ട ചില ഭക്ഷണ പദാർത്ഥങ്ങൾ കാണാം..

പഴങ്ങൾ, പച്ചക്കറികൾ, ഫ്രൂട്ട്സ്, നട്‌സ് തുടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുന്നത് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കും. കടും നിറത്തിലുള്ള (പർപ്പിൾ, റെഡ്, ഓറഞ്ച്) പഴങ്ങളും പച്ചക്കറികളും ധാരാളം ആന്റിഓക്സിഡന്റുകളാലും വൈറ്റമിനുകളാലും സമ്പുഷ്ടമാണ്. തക്കാളി,  ചുവന്ന ചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ, ഓറഞ്ച്.

Read also: മലമുകളിലെ കൊട്ടാരത്തിൽ രാജാവിനായി നിർമിച്ച ലിഫ്റ്റ്- രാവണന്റെ രാക്ഷസ കോട്ടയുടെ കാഴ്ചകളുമായി സിഗിരിയ

സിങ്ക് ഉൾപ്പെട്ട ഭക്ഷണം വൈറസ് അണുബാധയെ പ്രതിരോധിക്കാൻ സഹായിക്കും. കടൽവിഭവങ്ങൾ, ചീര, പയർ, നട്സ് കൂടാതെ അയണും വൈറ്റമിൻ B12 ഉം അടങ്ങിയ ഇലക്കറികൾ, പാൽ, മുട്ട, ചീസ്, കടല എന്നിവ. അതുപോലെ തണുപ്പുകാലത്ത് ശരീരതാപനില ഉയർത്താൻ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയിൽ കാണപ്പെടുന്ന കിഴങ്ങു വർഗങ്ങൾ. മധുരക്കിഴങ്ങ്, ചേന, ചേമ്പ്, കാരറ്റ്, റാഡിഷ്, സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവയും ധാന്യങ്ങളായ ഗോതമ്പ്, ബ്രൗൺ റൈസ് എന്നിവയും കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, ഉലുവ, ചുവന്നുള്ളി എന്നിവ ഭക്ഷണത്തിൽ ചേർക്കുന്നതോടെ ചുമ, ജലദോഷം എന്നിവയ്ക്കും ശമനം ഉണ്ടാകും.

അതുപോലെത്തന്നെ തണുപ്പ് കാലത്ത് ഉറപ്പുവരുത്തേണ്ട മറ്റൊരു കാര്യമാണ് നന്നായി വെള്ളം കുടിക്കുക എന്നത്. ദാഹം തോന്നിയില്ലെങ്കിലും തണുപ്പ് കാലത്ത് നന്നായി വെള്ളം കുടിക്കണം.

Story Highlights: Best Foods to Keep You Healthy During Winter season