പുതിയ ചിത്രത്തിൽ രജിനികാന്തിന്റെ ലുക്കിൽ ഹരീഷ് കല്യാൺ- ശ്രദ്ധനേടി ഫസ്റ്റ് ലുക്ക് പോസ്റ്റർ

December 12, 2020

തമിഴ് സിനിമാലോകത്തെ പുതിയ താരോദയമാണ് ഹരീഷ് കല്യാൺ. 2018ലെ ഹിറ്റ് ചിത്രമായിരുന്ന പ്യാർ പ്രേമകാതൽ എന്ന ചിത്രത്തിന് ശേഷം സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയും, സംവിധായകൻ എലനും ഹരീഷിനെ നായകനാക്കി ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. ‘സ്റ്റാർ’ എന്ന് പേരുനൽകിയ ചിത്രത്തിന്റെ പോസ്റ്റർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

രജിനികാന്തിന്റെ ജന്മദിനത്തിലാണ് സ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. രസകരമായ കാര്യം, ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ 1991 ലെ സൂപ്പർഹിറ്റ് ചിത്രമായ ദളപതിയിലെ രജിനികാന്തിന്റെ രൂപവുമായി ഹരീഷിന് സാമ്യമുണ്ട്. രജിനിയുടെ ജന്മദിനത്തിൽ ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കാൻ തിരഞ്ഞെടുത്തു എന്നതാണ് ശ്രദ്ധേയം.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പങ്കുവെച്ച ഹരീഷ് കല്യാൺ കുറിച്ച വാക്കുകൾ ഇങ്ങനെ; ‘നിങ്ങളുടെ വലിയ ആരാധകനെന്ന നിലയിൽ .. നിങ്ങൾ സ്‌ക്രീനിൽ അവതരിപ്പിച്ച ഐക്കണിക് കഥാപാത്രമായി കുറച്ച് നിമിഷങ്ങൾ ജീവിച്ചതിൽ ഞാൻ ഭാഗ്യവാനാണ് !!’

അതേസമയം, ഈ ചിത്രം ചെന്നൈയിലെ ഒരു സമകാലിക വിഷയമാണ് കൈകാര്യം ചെയ്യുന്നതെന്ന് പറയുന്നു. ചെന്നൈ, മുംബൈ, ഊട്ടി എന്നിവിടങ്ങളിൽ ടീം ഷൂട്ടിംഗ് നടത്തും. 2021 ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നായകന്റെ ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങളാണ് സ്റ്റാർ എന്ന സിനിമ പങ്കുവയ്ക്കുന്നത്.

Story highlights- Harish Kalyan resembles Thalapathi Rajinikanth in his next titled ‘Star’