മരണത്തിന് രണ്ടു ദിവസം മുൻപ് അനിൽ നെടുമങ്ങാടിനൊപ്പം പകർത്തിയ ചിത്രം പങ്കുവെച്ച് ഇന്ദ്രജിത്ത്

December 26, 2020

കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത മരണം പലർക്കും വലിയ അമ്പരപ്പാണ് സമ്മാനിച്ചത്. ജോജു ജോർജ് നായകനാകുന്ന പീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി തൊടുപുഴയിലെത്തിയ താരം വെള്ളിയാഴ്ച വൈകുന്നേരം മലങ്കര ഡാമിൽ മുങ്ങിമരിക്കുകയായിരുന്നു. ഇപ്പോഴിതാ, രണ്ടു ദിവസങ്ങൾക്ക് മുൻപ് അനിലിനൊപ്പം അഭിനയിച്ച സീനിൽ നിന്നും ഒരു ചിത്രം പങ്കുവയ്ക്കുകയാണ് നടൻ ഇന്ദ്രജിത്ത്.

‘അനുരാധ ക്രൈം നമ്പർ 59/2019’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് ഇന്ദ്രജിത്ത് പങ്കുവെച്ചത്. അനുരാധയിലെ വേഷം അനിൽ നെടുമങ്ങാട് പീസിൽ പങ്കെടുക്കാൻ തൊടുപുഴയിൽ എത്തിയത്. ‘2 ദിവസം മുമ്പ് ..അനുരാധ ക്രൈം നമ്പർ 59/2019 ലൊക്കേഷനിൽ.. അനിൽ നെടുമങ്ങാട്, വളരെ വേഗം പോയിക്കളഞ്ഞു’- ചിത്രത്തിനൊപ്പം ഇന്ദ്രജിത്ത് കുറിക്കുന്നു.

Read More: ‘ഒന്നും പറയാനില്ല, ഹൃദയം വേദനിക്കുന്നു’- അനിൽ നെടുമങ്ങാടിന് ആദരാജ്ഞലികൾ അർപ്പിച്ച് സിനിമാലോകം

2014 ൽ രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അനിൽ, കമ്മട്ടിപടം,പൊറിഞ്ചു മറിയം ജോസ്, സച്ചിയുടെ അയ്യപ്പനും കോശിയും എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായിരുന്നു.

Story highlights- indrajith about anil nedumangad