അപകടസ്ഥലത്ത് പിഞ്ചുകുഞ്ഞിനും കുടുംബത്തിനും രക്ഷകനായി പൊലീസുകാരൻ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

December 14, 2020

പലപ്പോഴുവും സമയോചിതമായ ഇടപെടലുകൾ വലിയ അപകടങ്ങളിൽ നിന്നും രക്ഷിക്കാറുണ്ട്. അത്തരത്തിൽ വലിയ ഒരു പകടത്തിൽ നിന്നും ഒരു കുഞ്ഞിനെ രക്ഷിച്ച ബിനീഷ് എന്ന പോലീസുകാരനെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. ഇലക്ഷൻ ഡ്യൂട്ടിക്കായി കണ്ണൂർ പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു ബിനീഷ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ.

ബിനീഷിന്റെ കൺമുന്നിൽ വെച്ചാണ് നിയന്ത്രണം വിട്ട കാർ പോസ്റ്റിലേക്ക് വന്നിടിക്കുന്നത്. തുടർന്ന് കാറിനടുത്തേക്ക് ഓടിയെത്തിയ ബിനീഷ് കാറിനകത്ത് ആറു മാസം പ്രായമായ കുഞ്ഞിനേയും രക്തത്തിൽ കുളിച്ചുകിടക്കുന്ന മാതാപിതാകകളെയുമാണ് കണ്ടത്. രണ്ടാമതൊന്ന് ആലോചിക്കാതെ ബിനീഷ് എടുത്ത തീരുമാനം ഒരു കുടുംബത്തെയാണ് മരണത്തിന്റെ വക്കിൽ നിന്നും രക്ഷിച്ചത്.

ഫേസ്ബുക്കിലൂടെ ബിനീഷിന്റെ സമയോചിത ഇടപെടലിനെക്കുറിച്ച് എഴുതി കുറിപ്പാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. കുറിപ്പ് വായിക്കാം:

കണ്ണൂർ ഇലക്ഷൻ ഡ്യൂട്ടിക്കായി പാനൂർPS ൽ എത്തിയതായിരുന്നു തൃശൂർ സിറ്റിയിലെ പൊലീസുകാരനായ ബിനീഷ്… രാവിലെ ചായ കുടിക്കുവാനായി റോഡിലേക്ക് ഇറങ്ങിയതായിരുന്നു ബിനീഷ്… അപ്പോഴാണ് ബിനീഷിന്റെ കണ്മുന്നിൽ വെച്ച് ഒരു കാർ നിയന്ത്രണം വിട്ട് വന്ന് പോസ്റ്റിലേക്ക് ഇടിച്ചു മറിഞ്ഞത്.

അപകടം കണ്ടവരെല്ലാം കാഴ്ചക്കാരായി നോക്കി നിന്നപ്പോൾ ബിനീഷ് മറ്റൊന്നും നോക്കാതെ ഓടി ചെന്ന് കാറിന്റെ ഡോർ തുറന്ന് നോക്കിയപ്പോൾ ആറ് മാസം മാത്രം പ്രായമുള്ള പൊടികുഞ്ഞിനെ ആണ് കണ്ടത്… കുഞ്ഞിനോടൊപ്പം രക്തം വാർന്നൊലിച്ച് കൂടെ മാതാപിതാക്കളും ഉണ്ടായിരുന്നു.

കുഞ്ഞിനെ തന്റെ തോളോട് ചേർത്തുപിടിച്ച് അതുവഴി പോയ ഒരു ജീപ്പിന് കൈ കാണിച്ചു നിർത്തി നാട്ടുകാരുടെ സഹായത്തോടെ മാതാപിതാക്കളെയും ജീപ്പിൽ കയറ്റി ബിനീഷ് നേരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു… ഡോക്ടർ വന്ന് പരിശോധിച്ചതിനു ശേഷം മൂവർക്കും മറ്റു കുഴപ്പങ്ങളൊന്നും ഇല്ലായെന്ന് ഉറപ്പ് വരുത്തി, ആ സന്തോഷത്തോടെയാണ് ബിനീഷ് തന്റെ പോളിങ്ബൂത്തിലേക്ക് ഡ്യൂട്ടിക്കായി പോയത്.

Story Highlights: Police Officer rescue family