സൂഫി കവ്വാലി ഈണത്തിൽ കേരളത്തിലെ ആദ്യ കരോൾ ഗാനമൊരുക്കി ‘ഡി കമ്പനി’- ശ്രദ്ധനേടി വീഡിയോ

December 12, 2020

ക്രിസ്മസ് വരവേൽക്കാൻ ലോകം ഒരുങ്ങിക്കഴിഞ്ഞു. കൊവിഡ് പ്രതിസന്ധിയിൽ ആഘോഷങ്ങൾ ചുരുക്കമാണെങ്കിലും സമൂഹമാധ്യമങ്ങളിൽ പൊലിമ ചോരാതെ ക്രിസ്മസ് നിറയുകയാണ്. കരോൾ ഗാനങ്ങളും സജീവമായി കഴിഞ്ഞു. ഇത്തവണ ക്രിസ്മസിന് മാറ്റേകി വ്യത്യസ്തമായൊരു ഗാനമാണ് ശ്രദ്ധനേടുന്നത്.

കവ്വാലി ഈണത്തിൽ ഒരുക്കിയ കരോൾ ഗാനമാണ് ശ്രദ്ധേയമാകുന്നത്. സൂഫി പാരമ്പര്യത്തിലുള്ള ഭക്തി-ഗാന ശാഖയാണ് കവ്വാലി. മലയാളത്തിൽ ഒട്ടേറെ സിനിമാ ഗാനങ്ങൾ ഈ സംഗീതത്തിൽ ഒരുങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് കവ്വാലി ഈണത്തിൽ ഒരു കരോൾ ഗാനം.

ഗസലുകൾ കൈകൊട്ടി പാടുന്നതിനാണ് കവ്വാലി സംഗീതം എന്ന് പറയുന്നത്. കാഞ്ഞിരപ്പള്ളി രൂപതയുടെ സി30 മ്യൂസിക്കൽ ബാൻഡ് നടത്തിയ കരോൾ ഗാന മത്സരത്തിലാണ് വേറിട്ട ഈ സംഗീത പരീക്ഷണം ശ്രദ്ധനേടിയത്.

എരുമേലിയിൽ പ്രവർത്തിക്കുന്ന ഡൗൺ ടൗൺ സ്റ്റുഡിയോയാണ് വ്യത്യസ്‌തമായ കരോൾ ഗാനം അവതരിപ്പിച്ചത്. ദി ഡി – കമ്പനി മ്യൂസിക്സ്സാണ്‌ ഈ വേറിട്ട പരീക്ഷണത്തിന് പിന്നിൽ. രാജു വള്ളൂരനാണ് ഗാനം രചിച്ചിരിക്കുന്നത്. ചീഫ് സൗണ്ട് ഡിസൈനറും ഓഡിയോ അനലിസ്റ്റും: ജോയ് ജോസഫ് അമല, പ്രോഗ്രാം&സൗണ്ട് ഡിസൈനിങ്;ജോർജ്ജ് ആന്റണി, വോക്കൽ-അനിഷ് ജോർജ്, ജോർജ്ജ് ആന്റണി, സ്ട്രിംഗ്സ്; അനീഷ് ജോർജ്, ഇലക്ട്രോണിക് ഡ്രം സാമ്പിൾ: ജോയൽ ജോൺസ്,റെക്കോർഡിംഗ്: ജോർജ്ജ് ആന്റണി & ടിജോ ജോർജ്.

വോക്കൽ റെൻഡറിംഗ്: സുനിൽ പ്രയാഗ്, അനിഷ് ജോർജ്, ബിബിൻ മാത്യു, ജിനോ ആന്റണി, ടീന ജോസ്, അൽഫോൺസ മേരി, ജൂബി ഡിജോ, അർഷ മാത്യു, ഡി – കമ്പനി മ്യൂസിക്സ്: സുനിൽ പ്രയാഗ്, അനിഷ് ജോർജ്, ബിബിൻ മാത്യു, ജോർജ്ജ് ആന്റണി, ടിജോ ജോർജ്, സംവിധാനം- ഉണ്ണി സ്കറിയ, ക്യാമറ: ഉണ്ണി സ്കറിയ, സിജോ മാക്സ് മീഡിയ, കട്ട്സ് & കളർ ഗ്രേഡിംഗ്: റെനിൽ ജേക്കബ്.

Story highlights- Sufi Qawwali Genre Christmas song