സുഗതകുമാരി അന്തരിച്ചു

December 23, 2020

കൊവിഡ് ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കവയിത്രി സുഗതകുമാരി അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുകയായിരുന്നു. ഹൃദയത്തിന്റെ പ്രവർത്തനത്തിനും തകരാർ സംഭവിച്ചിരുന്നു.86 വയസായിരുന്നു. രാവിലെ 10.52 നായിരുന്നു അന്ത്യം.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ എത്തുമ്പോൾ ബ്രോങ്കോ ന്യുമോണിയയെ തുടർന്നുള്ള ശ്വാസതടസ്സം ഉണ്ടായിരുന്നു.

Story highlights- sugathakumari passes away