വിജയ്‌യുടെ ‘മാസ്റ്ററിന്’ യു/എ സർട്ടിഫിക്കറ്റ്

December 24, 2020

വിജയ് നായകനായി റിലീസിന് ഒരുങ്ങുന്ന ‘മാസ്റ്റർ’ എന്ന ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രം ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ, ചിത്രത്തിന് ‘യു/എ’ സർട്ടിഫിക്കറ്റ് ലഭിച്ചതായി അറിയിക്കുകയാണ് സംവിധായകൻ. “ഉടൻ കാണാം.. ‘മാസ്റ്റർ’‌ യു/എ സർട്ടിഫിക്കറ്റ് നേടി’. ലോകേഷ് ട്വീറ്റ് ചെയ്യുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമാണ് ലോകേഷ് കനകരാജ് മാസ്റ്ററിന്റെ പുതിയ വിശേഷം പങ്കുവെച്ചത്.

കൊവിഡ് പ്രതിസന്ധി കാരണം നേരിടുന്ന റീലീസ് കാലതാമസത്തെക്കുറിച്ച് ആരാധകർ നിരാശരാണെങ്കിലും, തിയേറ്ററുകളിൽ ചിത്രം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലുമാണ്. ‘മാസ്റ്റർ’ തിയേറ്റർ റിലീസ് തന്നെയാണെന്ന് സംവിധായകൻ ലോകേഷ് കനകരാജ് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

‘മാസ്റ്റർ’ ഒരു ഗ്യാങ്‌സ്റ്റർ ചിത്രമായാണ് എത്തുന്നത്. ചിത്രം മുൻപ് നേരിട്ട് ഓടിടിയിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും നിർമാതാക്കൾ ചിത്രം ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം,  പൃഥ്വിരാജ് പ്രൊഡക്ഷൻസും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. മുൻപ് വിജയ് നായകനായി എത്തിയ ബിഗിലിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തതും ഇവരായിരുന്നു.

Read More: സംവിധായകൻ കണ്ണൻ താമരക്കുളം വിവാഹിതനായി

വിജയും വിജയ്‌ സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റർ. മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു. അനിരുദ്ധ് രവിചന്ദർ നിർമിക്കുന്ന ചിത്രത്തിന് സത്യൻ സൂര്യനാണ് സംഗീതം ഒരുക്കുന്നത്. 

Story highlights- Vijay’s ‘Master’ has been given a U/A certificate