മരിക്കുന്നതിന് മുമ്പ് മുത്തശ്ശി തയാറാക്കിയ വിഭവം; പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ രുചിയറിഞ്ഞ് മക്കളും പേരക്കുട്ടികളും- അപൂര്‍വ്വ സ്‌നേഹത്തിന്റെ രുചിക്കഥ

December 18, 2020
Woman Surprised Husband With Mother's Food Cooked 10 Years Ago Before Her Death

എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത അത്രേയും ഭക്ഷണ വിഭവങ്ങളുണ്ട് ലോകത്ത്. പല അടുക്കളകളിലും പാചക പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നതുകൊണ്ടുതന്നെ പുതിയ വിഭവങ്ങളും രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തയാറാക്കിയ ഒരു സ്‌പെഷ്യല്‍ വിഭവത്തിന്റെ കഥയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ലോകത്തെ രുചിയിടങ്ങളില്‍ നിറയുന്നത്.

എറിക് കിം എന്ന ഫുഡ് റൈറ്ററാണ് ഒരു സ്‌നേഹകഥകൂടിയുള്ള ഈ വിഭവത്തിന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ആ കഥ ഇങ്ങനെ- പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എറിക്കിന്റെ മുത്തശ്ശിയെ മരണം കവര്‍ന്നത്. മരിക്കുന്നതിന് മുമ്പ് മുത്തശ്ശി തയാറാക്കിയതാണ് ഈ വിഭവം. പേര് ഗോച്ചുജാംഗ്. പ്രത്യേക തരത്തിലുള്ള ചില്ലി പേസ്റ്റ് ആണ് ഇത്. ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ വിഭവം.

എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഭര്‍ത്താവിന് സര്‍പ്രൈസ് നല്‍കാനായി അദ്ദേഹത്തിന്റെ അമ്മയുണ്ടാക്കിയ ഈ വിഭവം ഭാര്യ നല്‍കുകയായിരുന്നു. മുത്തശ്ശിയുടെ ഓര്‍മ്മകള്‍ നിറഞ്ഞ ഒരു ഡിന്നറായിരുന്നു ഈ വിഭവത്തിനൊപ്പം ഉണ്ടായിരുന്നതെന്നും എറിക്ക് കുറിച്ചു.

കൊറിയക്കാരുടെ ഒരു പരമ്പരാഗത വിഭവം കൂടിയാണ് ഗോച്ചുജാംഗ്. റോസ്റ്റഡ് ചിക്കന്റേയും പ്ലെയിന്‍ റൈസിന്റേയുമൊക്കെ കൂടെയാണ് പൊതുവെ ഈ വിഭവം കഴിക്കുന്നത്.

Story highlights: Woman Surprised Husband With Mother’s Food Cooked 10 Years Ago Before Her Death