ദിവസവും ഓരോ സപ്പോട്ട കഴിക്കൂ; ഗുണങ്ങൾ നിരവധിയാണ്

January 26, 2021
sapota

ദിവസവും ഒരു സപ്പോട്ട കഴിക്കുന്നത് ഊര്‍ജ്ജത്തോടെയിരിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എ, ബി, സി എന്നിവയാല്‍ സമ്പന്നമാണ് സപ്പോട്ട പഴങ്ങള്‍. കൂടാതെ ആന്റിഓക്സിഡന്റുകളും സപ്പോട്ടയില്‍ ധാരളമായി അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങള്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതിനും സപ്പോട്ട സഹായിക്കുന്നുണ്ട്.

ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സപ്പോട്ട ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു. ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട് സപ്പോട്ടയില്‍. അതുകൊണ്ടുതന്നെ ദഹനസംബന്ധമായ പ്രശ്നങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സപ്പോട്ട സഹായിക്കുന്നു. കൂടാതെ മലബന്ധം അകറ്റാനും സപ്പോട്ട കഴിക്കുന്നത് നല്ലതാണ്. ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ധൈര്യമായി സപ്പോട്ട കഴിക്കാം.

Read also:ദേശീയഗാനം പിയാനോയിൽ വായിച്ച് റെക്കോർഡ് നേടിയ നാലു വയസുകാരൻ; സ്റ്റാറാണ് യൊഹാൻ

വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ കള്ളുകളുടെ ആരോഗ്യത്തെ സപ്പോട്ട സംരക്ഷിക്കുന്നു. സപ്പോട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ചര്‍മ്മ സംരക്ഷണത്തിനും സപ്പോട്ട കഴിക്കുന്നത് ഗുണം ചെയ്യും. കൂടാതെ ഹൃദയത്തിന്റെ ആരോഗ്യത്തിനും സപ്പോട്ട നല്ലതാണ്.

ഗര്‍ഭിണികള്‍ക്ക് രാവിലെ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ സപ്പോട്ട സഹായിക്കുന്നു. ഗര്‍ഭകാലത്തെ ക്ഷീണത്തിനും മികച്ച പരിഹാരമാണ് സപ്പോട്ട. അതിനാൽ ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും സപ്പോട്ട കഴിക്കുന്നത് നല്ല രീതിയിൽ ഗുണം ചെയ്യും.

Read also:കുറ്റിക്കാട്ടിലൂടെ ഭക്ഷണമില്ലാതെ അലഞ്ഞുനടന്നത് 18 ദിവസം; അതിജീവനത്തിന്റെ അമ്പരപ്പിക്കുന്ന കഥ

എല്ലുകളുടെ ആരോഗ്യത്തിനും സപ്പോട്ട സഹായിക്കുന്നു. രക്തത്തില്‍ ഹീമോഗ്ലാബിന്റെ അളവ് കുറവുള്ളവരും സപ്പോട്ട കഴിക്കുന്നത് നല്ലതാണ്. അതുപോലെതന്നെ അയണ്‍ ഡെഫിഷന്‍സിക്കും മികച്ചൊരു പരിഹാരമാണ് സപ്പോട്ട. കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും സപ്പോട്ട സഹായിക്കുന്നു.

Story Highlights: Amazing Benefits and Uses Of Sapota