ഡിമെൻഷ്യയും ഭക്ഷണശീലവും; മറവിരോഗത്തെ മറികടക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

January 25, 2021
Foods that Can Fight Dementia

ജീവിതത്തിലെ തിരക്കുകൾക്കിടയിൽ സ്ഥിരമായി ചില കാര്യങ്ങൾ നാം മറക്കാറുണ്ട്. എന്നാൽ ഇതിനെ പലരും വേണ്ടത്ര സീരിയസായി കാണാറില്ല. മറവിരോഗം അഥവാ ഡിമെൻഷ്യ അത്ര ചെറിയ കാര്യമല്ല. അതേസമയം കേരളത്തിൽ മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നുവരികയാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ ജീവിത ശൈലിയിൽ ചെറിയ മാറ്റം വരുത്തിയാൽ ഇതിനെ ഒരു പരിധി വരെ തടയാനാകും.

ഭക്ഷണത്തിൽ ശ്രദ്ധിക്കാം: മറവിരോഗത്തെ ഇല്ലാതാക്കാൻ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യത്തിലാണ്. പോഷക ഗുണങ്ങളുള്ള  ആഹാരങ്ങൾ ശീലമാക്കുന്നത് വഴി ഒരു പരിധി വരെ ഇതിനെ തടയാൻ സാധിക്കും. അതുപോലെ പുകവലി ശീലമുള്ളവരാണെങ്കിൽ അത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം, തൈറോയിഡ് എന്നിവ കൃത്യമായി പരിശോധിച്ച് ഇവയില്ലെന്ന് ഉറപ്പുവരുത്തണം.

വ്യായാമം ശീലമാക്കാം: ദിവസവും കൃത്യമായി വ്യായാമം ചെയ്യണം. കൂടുതൽ ശ്രദ്ധ ആവശ്യമായ ചെസ്, സുഡോകു, പദപ്രശ്നം, അന്താക്ഷരി തുടങ്ങിയ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ശ്രദ്ധിക്കണം. എല്ലാ സമയങ്ങളിലും മാനസീകമായി ഉണർന്നിരിക്കാൻ ശ്രദ്ധിക്കണം. പഴയ ചിത്രങ്ങൾ ആൽബങ്ങൾ എന്നിവ എടുത്തുവെച്ച് ആളുകളുടെ പേരുകൾ, സ്ഥലങ്ങൾ എന്നിവ ഓർത്തെടുത്ത് പറയാൻ ശ്രദ്ധിക്കണം. അതുപോലെ എന്തിനും ഏതിനും ഗൂഗിളിനെ ആശ്രയിക്കുന്നത് ഓഴിവാക്കുക പകരം കാര്യങ്ങൾ സ്വന്തമായി ഓർത്തെടുക്കാൻ ശ്രമിക്കുക.

Read also: ഗോഡ്‌സില്ല വേഴ്സസ് കോംഗ്; മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് കാഴ്ചക്കാരുമായി ട്രെയ്‌ലർ

കൃത്യമായ ഉറക്കം: ദിവസവും ആറ് അല്ലെങ്കിൽ എട്ട് മണിക്കൂർ ഉറങ്ങണം. കൃത്യമായി ഉറങ്ങുന്നത് തലച്ചോറിന്റെ പ്രവർത്തനം കൃത്യമായി നടക്കാൻ സഹായിക്കും. നല്ല ഉറക്കം ഓർമ്മ ശക്തി വർധിപ്പിക്കാനും സഹായിക്കും. മെലറ്റോണിൻ എന്ന ഹോർമോൺ രാത്രിയിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് കൗമാരക്കാരിൽ ഇതര പ്രായക്കാരേക്കാളും വൈകിയാണ് ഉത്പാദിപ്പിക്കാറുള്ളത്. അതുകൊണ്ടുതന്നെ നല്ല ഉറക്കം ഒരു കൗമാരക്കാരന് വളരെ അത്യാവശ്യമാണ്.

Story Highlights: Foods that Can Fight Dementia