വിണ്ണൈതാണ്ടി വരുവായയ്ക്ക് ശേഷം ഗൗതം മേനോൻ ചിമ്പു കൂട്ടുകെട്ടിൽ മറ്റൊരു ചിത്രവും വരുന്നു
സിനിമ പ്രേമികൾക്ക് ഒരുപിടി മികച്ച പ്രണയച്ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഗൗതം മേനോൻ. ‘വാരണം ആയിരം’, ‘വിണ്ണൈതാണ്ടി വരുവായ’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അതിമനോഹര പ്രണയനിമിഷങ്ങളിലൂടെ ആരാധകരെ അതിശയിപ്പിച്ചിട്ടുണ്ട് ഗൗതം മേനോൻ. ഗൗതം മേനോൻ ചിലമ്പരശൻ ഒന്നിച്ച വിണ്ണൈതാണ്ടി വരുവായ പുറത്തിറങ്ങി പത്ത് വർഷങ്ങൾ പിന്നിടുമ്പോഴും ചിത്രം പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളിൽ ഒന്നായി തന്നെ തുടരുകയാണ്. ഇപ്പോഴിതാ ഗൗതം മേനോൻ ചിലമ്പരശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രത്തിന്റെ ആവേശത്തിലാണ് തമിഴ് സിനിമ ലോകം.
വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ ഗണേഷ് ആണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം വിണ്ണൈതാണ്ടി വരുവായയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച ചിത്രമായിരുന്നു അച്ചം യെൻപത് മദമയെടാ. 2016 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.
On this auspicious Day, #VelsFilmInternational Elated to announce a collaboration with dear @SilambarasanTR_ & director @menongautham for a film beginning very soon from a really brilliant script. More exciting details will follow. #PositiveVibes #SilambarasanTR47 @IshariKGanesh pic.twitter.com/9m8MIMcvDl
— Vels Film International (@VelsFilmIntl) January 28, 2021
ചിലമ്പരശൻ നായകനാകുന്ന ഈശ്വരൻ എന്ന ചിത്രം തിയേറ്ററിൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘ഈശ്വരനി’ൽ ചിമ്പുവിന്റെ നായികയായി എത്തുന്നത് നിധി അഗർവാളാണ്. ഈശ്വരൻ’ എന്ന ചിത്രത്തിനായി ചിമ്പു നടത്തിയ മേക്കോവർ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ചിത്രത്തിനായി മുപ്പതുകിലോയോളം ഭാരമാണ് താരം കുറച്ചത്. അതേസമയം, വെങ്കട്ട് പ്രഭുവിന്റെ ‘മനാട്’ എന്ന ചിത്രവും ചിമ്പുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. കല്യാണി പ്രിയദർശനാണ് ചിമ്പുവിന്റെ നായികയായി ചിത്രത്തിൽ വേഷമിടുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന.
Read also:ഗ്രാമത്തിലൊരു റോഡെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങിത്തിരിച്ച ചോൻജോർ; പത്മശ്രീ നിറവിൽ 79-കാരൻ
സിനിമയുടെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കുകയാണ് ഗൗതം മേനോൻ. സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിൽ തിളങ്ങിയ ഗൗതം മേനോൻ ഇപ്പോൾ അഭിനയത്തിലും സജീവമാകുകയാണ്. ‘ട്രാൻസ്’ എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലാണ് ഗൗതം മേനോൻ എത്തിയത്. ദുൽഖർ സൽമാൻ നായകനായ ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന ചിത്രത്തിലും പ്രധാന വേഷത്തിൽ ഗൗതം മേനോൻ എത്തുന്നുണ്ട്. അതിന് പുറമെ ലോക്ക് ഡൗൺ കാലത്ത് ഒരുക്കിയ പാവൈ കഥകൾ എന്ന ആന്തോളജി ചിത്രത്തിലും ഗൗതം മേനോൻ അഭിനയിച്ചിരുന്നു.
Story Highlights:gautham menon silambarasan joins together for another film