ഒടിയന്റെ കഥയുമായി മറ്റൊരു ചിത്രം; ‘കരുവ്’ ഒരുങ്ങുന്നു
പാലക്കാടൻ ഗ്രാമങ്ങളിൽ ഇരുളിന്റെ രാജാവായി അറിയപ്പെട്ടിരുന്ന ഒടിയന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു വി എ ശ്രീകുമാർ ഒരുക്കിയ ഒടിയൻ. ഇപ്പോഴിതാ, വീണ്ടുമൊരു ഒടിയൻ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. പ്രമുഖ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്റര്‍ടെയ്ൻമെന്റ്സ് നിര്‍മിച്ച് നവാഗതയായ ശ്രീഷ്മ ആര് മേനോന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കരുവ്’.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ചിത്രത്തിൽ പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്. കണ്ണന് പട്ടാമ്പി, പെരുമടിയൂര്‍ സുമേഷ്, വിനു തോമസ്, കുളപ്പുള്ളി ലീല തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ടോണി ജോര്‍ജ് ഛായാഗ്രഹണവും ഹാരി മോഹന്‍ദാസ് എഡിറ്റിങും നിര്‍വ്വഹിക്കുന്നു.റോഷന് ആണ് സംഗീതം ഒരുക്കുന്നത്.ഫെബ്രുവരി 10ന് പാലക്കാടും സമീപപ്രദേശങ്ങിലുമായി ചിത്രീകരണം ആരംഭിക്കും.ആല്‍ഫാ ഓഷ്യന്‍ എന്റര്ടെയ്ൻമെന്റ്സിന്റെ ബാനറില്‍ സുധീര്‍ ഇബ്രാഹിമാണ് സിനിമ നിർമിക്കുന്നത്.
Read More: ഇതാണ് സ്റ്റാർ മാജിക് വേദിയിലെത്തി ഹിറ്റായ ധർമ്മജന്റെ റാമ്പ് വാക്ക്; ചിരി വീഡിയോ
അതേസമയം, മോഹൻലാൽ നായകനായെത്തുന്ന വി എ ശ്രീകുമാർ ചിത്രം ഒടിയൻ വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും സവിശേഷ ശ്രദ്ധ നേടിയ സിനിമയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിച്ചിരിക്കുന്നത്. റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയ ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്.
Read More: karuv movie